ചലച്ചിത്രം

എന്നാല്‍ പിന്നെ നിങ്ങള്‍ക്ക് അവളെ വിവാഹം കഴിച്ചുകൂടെ?, ശ്രീദേവിയുടെ അമ്മ ചോദിച്ചു; അന്ന് നല്‍കിയ മറുപടി തുറന്ന് പറഞ്ഞ് കമല്‍ഹാസന്‍ 

സമകാലിക മലയാളം ഡെസ്ക്

ന്ത്യന്‍ സിനിമാലോകത്ത് വമ്പന്‍ വിജയങ്ങള്‍ സമ്മാനിച്ച താരജോഡികളില്‍ ഒന്നായിരുന്നു കമല്‍ഹാസന്‍- ശ്രീദേവി. ഏറെ ആരാധനയോടെയാണ് പ്രേക്ഷകര്‍ ഇരുവരുടെയും അഭിനയം ആസ്വദിച്ചത്. ഇരുവരും യഥാര്‍ഥ ജീവിതത്തിലും ഒന്നിക്കണമെന്ന് ആഗ്രഹിച്ച ആരാധകരും ഏറെയാണ്. ഇപ്പോഴിതാ ശ്രീദേവിയുമായുളള അടുപ്പത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് നടന്‍ കമല്‍ഹാസന്‍.  മുംബൈ ഫിലിം ഫെസ്റ്റിവലില്‍ ശ്രീദേവി അനുസ്മരണത്തിന്റെ ഭാഗമായി എഴുതിയ കുറിപ്പിലാണ് ശ്രീദേവിയുമായുള്ള ബന്ധം കമല്‍ഹാസന്‍ വെളിപ്പെടുത്തിയത്.  'ദി 28 അവതാര്‍സ് ഓഫ് ശ്രീദേവി' എന്ന കുറിപ്പിലാണ് ശ്രീദേവിയെ അദ്ദേഹം അനുസ്മരിക്കുന്നത്. 

ശ്രീദേവിയുമായുള്ള അടുപ്പം കണ്ട് താങ്കള്‍ക്ക് അവളെ വിവാഹം കഴിച്ചുകൂടെ എന്ന് ശ്രീദേവിയുടെ അമ്മ രാജേശ്വരി പലതവണ തന്നോട് ചോദിച്ചതായി കമല്‍ഹാസന്‍ കുറിപ്പില്‍ പറയുന്നു. എന്നാല്‍ കുടുംബത്തിലുള്ള ഒരാളെ താന്‍ എങ്ങനെ വിവാഹം കഴിക്കും എന്നായിരുന്നു അദ്ദേഹം നല്‍കിയ മറുപടി. 1976 ല്‍ ശ്രീദേവിക്ക് പതിമൂന്ന് വയസുള്ളപ്പോള്‍ ആണ് 'മൂണ്ട്രു മുടിച്ചു' എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തിയപ്പോഴാണ് ഇരുവരും ആദ്യം കാണുന്നത്. 

അന്ന് ശ്രീദേവിയുമായി റിഹേഴ്‌സല്‍ നടത്തുക എന്ന ഉത്തരവാദിത്വവും സഹസംവിധായകനായ തനിക്കായിരുന്നുവെന്ന് കമല്‍ ഹാസന്‍ ഓര്‍മ്മിക്കുന്നു. ഒരുപാട് പ്രണയരംഗങ്ങളില്‍ അഭിനയിച്ചതു കൊണ്ട് തങ്ങള്‍ തമ്മില്‍ വലിയ അടുപ്പമാണെന്ന് ആരാധകരും തെറ്റിദ്ധരിച്ചിരുന്നു. എന്നാല്‍ അവസാന സമയം വരെ ശ്രീദേവി തന്നെ വിളിച്ചത് 'സര്‍' എന്ന് മാത്രമായിരുന്നുവെന്നും കമല്‍ ഹാസന്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം