ചലച്ചിത്രം

പള്ളിയിൽ വച്ച് സെൽഫി എടുക്കാൻ ശ്രമം; ആരാധകന് മമ്മൂക്കയുടെ താക്കീത് (വിഡിയോ) 

സമകാലിക മലയാളം ഡെസ്ക്

തിവുമുടക്കാതെ വെള്ളിയാഴ്ച നിസ്കാരത്തിനായി പള്ളിയിലെത്തിയ നടൻ മമ്മൂട്ടിയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പള്ളിയിൽ വച്ച് മമ്മൂട്ടിയോടൊപ്പം സെൽഫി എടുക്കാൻ ശ്രമിച്ച ആരാധകന് താക്കീത് നൽകി നടന്നുനീങ്ങുന്ന താരത്തെയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. 

ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന ഉണ്ടയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് കാസർക്കോട്ടുള്ള മമ്മൂട്ടി നിസ്കാരത്തിനായി എത്തിയ പള്ളിയിൽ വച്ചാണ് സംഭവം. മമ്മൂട്ടി പള്ളിയിലേക്ക് എത്തിയപ്പോഴാണ് ആരാധകൻ മൊബൈൽ ഫോണിൽ ചിത്രം പകർത്താനായി ശ്രമിച്ചത്. പള്ളിയിലെത്തുമ്പോൾ ഫോട്ടോ എടുക്കരുതെന്നും പള്ളിയിലേക്ക് വരുമ്പോൾ പള്ളിയിൽ വരുന്നപോലെ തന്നെ വരണം, പ്രാര്‍ഥിക്കണം എന്നുമായിരുന്നു ആരാധകനുള്ള താരത്തിന്റെ ഉപദേശം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!

'ജാതി സംവരണം ജനാധിപത്യപരമല്ല, സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടത് സാമ്പത്തിക സംവരണം'

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത