ചലച്ചിത്രം

നാലു കിലോമീറ്ററോളം പിന്തുടർന്നെത്തി തടഞ്ഞു നിര്‍ത്തി; നടുറോഡിൽ അപമാനിക്കാൻ ശ്രമിച്ചെന്ന് നടി വസുന്ധരാ ദാസിന്റെ പരാതി 

സമകാലിക മലയാളം ഡെസ്ക്

ടിയും പിന്നണി ഗായികയുമായ വസുന്ധരാ ദാസിനെ നടുറോഡില്‍ തടഞ്ഞുനിർത്തി ക്യാബ് ഡ്രൈവര്‍ അപമാനിച്ചതായി പരാതി. കഴിഞ്ഞ തിങ്കളാഴ്ച നടന്ന സംഭവവുമായി ബന്ധപ്പെട്ടാണ് ‌ബെംഗളൂരു മല്ലേശ്വരം പൊലീസ് സ്റ്റേഷനിൽ നടി പരാതി നൽകിയത്. 

തിങ്കളാഴ്ച വൈകീട്ട് നാലരയ്ക്ക് മല്ലേശ്വരം മർഗോസ റോഡിൽ വച്ചാണ് സംഭവം നടന്നതെന്ന് നടിയുടെ പരാതിയിൽ പറയുന്നു. നടി നിയമം തെറ്റിച്ച് ട്രാഫിക് സിഗ്‌നലില്‍ വച്ച് തന്റെ ടൊയോട്ട എറ്റിയോസിന്റെ വഴി മുടക്കിയെന്ന് പറഞ്ഞാണ് ക്യാബ് ഡ്രൈവർ പ്രശ്നമുണ്ടാക്കിയത്. കാർ ഓടിച്ചുപോയ തന്നെ നാലു കിലോമീറ്ററോളം ദൂരം പിന്തുടർന്ന് മറ്റൊരു സിഗ്‌നലില്‍ വെച്ചു തടഞ്ഞു നിര്‍ത്തുകയും അധിക്ഷേപിച്ചു സംസാരിക്കുകയും ചെയ്തെന്ന് വസുന്ധര പരാതിയിൽ പറഞ്ഞു.

സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഡ്രൈവർക്കെതിരെ കേസ് ഫയൽ ചെയ്തിരിക്കുന്നത്. എന്നാൽ ക്യാബ് ഡ്രൈവറെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

പത്തുവർഷത്തിലേറെയായി സിനിമയിൽ സജീവമല്ലാത്ത വസുന്ധര മലയാളത്തിൽ രാവണപ്രഭു, വജ്രം എന്നീ ചിത്രങ്ങളിൽ നായികയായി അഭിനയിച്ചിട്ടുണ്ട്. കമൽഹാസന്റെ ഹേ റാമിലൂടെയാണ് വസുന്ദര ചലച്ചിത്രരംഗത്തേക്കെത്തിയത്. പിന്നീട് ഹിന്ദി, തമിഴ്, മലയാളം, കന്നഡ സിനിമകളിൽ അഭിനയിച്ചു. നിരവധി ഹിന്ദി ചിത്രങ്ങളിലും മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിലും നിരവധി പിന്നണി ഗാനങ്ങളും നടി ആലപിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍