ചലച്ചിത്രം

'ഇന്നെന്റെ മോളുടെ പിറന്നാള്‍': പൊന്നുമോള്‍ ദീപ്തിക്ക് പിറന്നാള്‍ ആശംസിച്ച് ഗിന്നസ് പക്രു

സമകാലിക മലയാളം ഡെസ്ക്

ലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഗിന്നസ് പക്രു. 'പൊക്കക്കുറവാണെന്റെ പൊക്കം' എന്നുള്ള കുഞ്ഞുണ്ണി മാഷിന്റെ കവിത അന്വര്‍ത്ഥമാക്കുന്ന ആള്‍ എന്ന് വേണമെങ്കില്‍ നമുക്ക് പക്രുവിനെ വിളിക്കാം. ഉയരക്കുറവ് വകവയ്ക്കാതെ താരം നായകനായും അല്ലാതെയും നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 

ഇപ്പോള്‍ പക്രു തന്റെ മകള്‍ക്ക് പിറന്നാള്‍ ആശംസിച്ച് ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു ഫോട്ടോയും കുറിപ്പുമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ചതുരംഗ ഡിസൈനില്‍ കറുപ്പും വെളുപ്പും ഇടകലരുന്ന ഉടുപ്പണിഞ്ഞ മകള്‍ക്കൊപ്പം അതേ ഡിസൈനിലുള്ള മുണ്ടും കറുപ്പു ഷര്‍ട്ടുമണിഞ്ഞ് നില്‍ക്കുന്ന ഒരച്ഛന്‍. മകള്‍ ദീപ്ത കീര്‍ത്തിയുടെ പിറന്നാള്‍ ദിനത്തിലാണ് മകള്‍ക്കൊപ്പമുള്ള അതിമനോഹരമായൊരു ചിത്രം ഗിന്നസ് പക്രു ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.

'ഇന്നു എന്റെ മോളുടെ ജന്മദിനം. പിറന്നാള്‍ ആശംസകള്‍ ദീപ്ത കീര്‍ത്തി,' എന്നാണ് മകള്‍ക്കുള്ള പക്രുവിന്റെ ആശംസ. ഇളയരാജ ലൊക്കേഷനില്‍ നിന്നും സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ഹരീഷാണ് അച്ഛന്റെയും മകളുടെയും ഈ മനോഹര ചിത്രം പകര്‍ത്തിയിരിക്കുന്നത്. പക്രു നായകനാവുന്ന 'ഇളയരാജ' എന്ന പുതിയ ചിത്രത്തിലെ കോസ്റ്റ്യൂമാണ് ചതുരംഗ ഡിസൈനിലുള്ള ഈ മുണ്ട്. സമൂഹമാധ്യമങ്ങളില്‍ ഇതിനകം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട കോസ്റ്റ്യൂം കൂടിയാണ് ഇത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍