ചലച്ചിത്രം

'എനിക്ക് ഷെഡ്ഡില്‍ കയറാനുള്ള സമയമായിട്ടില്ല,  പ്രണയഗാനമെഴുതുമ്പോള്‍ എനിക്കിപ്പോഴും പതിനെട്ട് വയസ്സാണ്'; ശ്രീകുമാരന്‍ തമ്പി

സമകാലിക മലയാളം ഡെസ്ക്


മധുപാല്‍ സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യനായി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. അനു സിത്താരയും ടൊവിനോ തോമസും പ്രധാന റോളില്‍ എത്തുന്ന ചിത്രത്തിന് മറ്റൊരു പ്രാധാന്യം കൂടിയുണ്ട്. ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പിയുടെ സാന്നിധ്യമാണിത്. ഒരിടവേളയ്ക്ക് ശേഷം പാട്ടെഴുത്തിലേക്ക് അദ്ദേഹം തിരികെ എത്തിയിരിക്കുകയാണ്. സിനിമയില്‍ താന്‍ ഇനിയും തുടരുമെന്ന് സൂചന നല്‍കുകയാണ് അദ്ദേഹം. തനിക്ക് ഷെഡ്ഡില്‍ കയറാനുള്ള സമയമൊന്നുമായിട്ടില്ലെന്നാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ അദ്ദേഹം പറഞ്ഞത്. 

'സാധാരണ പ്രായമായാല്‍ സിനിമയില്‍ ഒരു പറച്ചിലുണ്ട്, അയാള്‍ ഷെഡ്ഡില്‍ക്കയറിയെന്ന്. എന്നാല്‍ ശ്രീകുമാരന്‍ തമ്പി ഷെഡ്ഡില്‍ക്കയറിയെന്ന് പറയാന്‍ ആരെയും ഞാന്‍ അനുവദിച്ചിട്ടില്ല. ഞാന്‍ എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കും. ഇനിയും അതിനനുവദിക്കില്ല. പ്രായമായെന്ന് ആളുകള്‍ പറയുന്നുണ്ടെങ്കില്‍ പ്രണയഗാനമെഴുതുമ്പോള്‍ എനിക്കിപ്പോഴും പതിനെട്ട് വയസ്സാണ്' ശ്രീകുമാരന്‍ തമ്പിവ്യക്തമാക്കി. 

തന്റെ സിനിമയിലേക്ക് പാട്ടെഴുതാന്‍ മധുപാല്‍ പറഞ്ഞപ്പോള്‍ ഞാന്‍ അധികം എഴുതാറില്ല ന്നൊണ് ശ്രീകുമാരന്‍ തമ്പി പറഞ്ഞത്. തന്റെ പാട്ട് പുതിയ തലമുറയ്ക്ക് ഇഷ്ടപ്പെടുമോ എന്നുള്ള സംശയമുണ്ടായിരുന്നെന്നും കൂട്ടിച്ചേര്‍ത്തു. ടൊവിനോ തോമസിനോടുള്ള ആരാധനയെക്കുറിച്ചും അദ്ദേഹം തുറന്നു പറഞ്ഞു. 'ആമി എന്ന സിനിമ കണ്ടതിനുശേഷം ടൊവിനോ തോമസിന്റെ ആരാധകനാണ് ഞാന്‍. ശ്രീകൃഷ്ണനായെത്തിയ ടൊവിനോ ശരിക്കും അത്ഭുതപ്പെടുത്തി. ടൊവിനോ നായകനായ ചിത്രത്തില്‍ പാട്ടെഴുതാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. പാട്ടെഴുത്തിന്റെ 52ാം വര്‍ഷമാണിത്. തീര്‍ച്ചയായും ഇതെന്റെ നേട്ടമാണ്.' അദ്ദേഹം പറഞ്ഞുയ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍