ചലച്ചിത്രം

20 ലക്ഷത്തിന്റെ താലിമാല, ഒരു കോടിയുടെ സ്വര്‍ണം; വിവാഹത്തിനൊരുങ്ങി ദീപികയും രണ്‍വീറും

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് കാത്തിരിക്കുന്ന വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഷോപ്പിങ് തിരക്കിലാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും. വിവാഹം ഗംഭീരമാക്കാനുള്ള ശ്രമത്തിലാണ് രണ്ടു പേരും. കഴിഞ്ഞ ദിവസമാണ് താലിമാല വാങ്ങാനായി ദീപിക മുംബൈയിലെ ഒരു ജ്വല്ലറിയില്‍ എത്തിയത്. 20 ലക്ഷം രൂപ വില വരുന്ന താലിമാലയാണ് താരം വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. താലി മാല കൂടാതെ ഏതാണ്ട് ഒരു കോടി രൂപയുടെ ആഭരണങ്ങളും ദീപിക വാങ്ങിയിട്ടുണ്ട്. രണ്‍വീര്‍ സിങ്ങിനായി 200 ഗ്രാമിന്റെ മാലയാണ് ദീപിക വാങ്ങിയിരിക്കുന്നത്. 

നവംബര്‍ 15, 15 തിയതികളിലാണ് സ്വപ്ന ജോഡികളാണ് ദീപികയും രണ്‍വീറും വിവാഹിതരാകുന്നത്. ഇതിന് മുന്നോടിയായുള്ള ചടങ്ങുകള്‍ നടക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ദീപികയുടെ ബാംഗ്ലൂരിലെ വീട്ടില്‍ നന്തി പൂജ നടത്തിയത്. രണ്‍വീറിന്റെ ഹല്‍ദി ആഘോഷങ്ങളും ഗംഭീരമാക്കിയിരുന്നു. 

നീണ്ട കാത്തിരിപ്പുകള്‍ക്കൊടുവില്‍ കഴിഞ്ഞ മാസമാണ് ഇരുവരും വിവാഹ തിയതി പ്രഖ്യാപിച്ചത്. സിന്ധി- കൊങ്കിണി ആചാരപ്രകാരമാണ് വിവാഹം നടത്തുക. ഇതിന് ശേഷം ഇരുവരും ഇറ്റലിയിലേക്ക് പോകും. അവിടെ വെച്ച് 15 നാണ് ഔദ്യോഗികമായ വിവാഹം നടക്കുന്നത്. വീണ്ടുമൊരു താരവിവാഹത്തിനായി ഒരുങ്ങുകയാണ് ബോളിവുഡ് സിനിമ ലോകം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ