ചലച്ചിത്രം

ഒരു വീട്ടിലാണ് താമസിക്കുന്നത്, പക്ഷെ ഒന്നിച്ച് ചിലവിട്ടത് കുറച്ച് സമയം മാത്രം: അനുഷ്‌ക ശര്‍മ്മ 

സമകാലിക മലയാളം ഡെസ്ക്

നുഷ്‌ക-കൊഹ്ലി താര ദമ്പതികളുടെ വിവാഹശേഷമുള്ള ഓരോ ചലനവും വളരെ ശ്രദ്ധയോടെയാണ് ആരാധകര്‍ പിന്തുടരുന്നത്. ഇരുവരും ഒന്നിച്ചെത്തുന്ന പരിപാടികളും പങ്കുവയ്ക്കുന്ന ചിത്രങ്ങളുമൊക്കെ വലിയ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. എന്നാല്‍ വിവാഹശേഷം തങ്ങളുടെ ജീവിതത്തില്‍ യാതൊരു മാറ്റവും വന്നിട്ടില്ലെന്നാണ് അനുഷ്‌കയുടെ വാക്കുകള്‍.

വിവാഹശേഷം ഒരു മാറ്റവും തോന്നുന്നില്ല. വിരാടും ഞാനും എപ്പോഴും ജോലിയുടെ തിരക്കുകളിലായിരിക്കും. രണ്ടുപേര്‍ക്കും ഭയങ്കര തിരക്കാണ്. ഞങ്ങള്‍ ഒന്നിച്ച് ചിലവഴിക്കുന്ന സമയം തന്നെ വളരെ കുറവാണ്, അനുഷ്‌ക പറഞ്ഞു. 

ഒന്നിച്ച് വീട്ടില്‍ ഉണ്ടാകുന്ന സമയം തങ്ങളെ സംബന്ധിച്ചിടത്തോളെ വലിയ ആഢംബരമാണെന്നും അനുഷ്‌ക പറഞ്ഞു. 'ഞങ്ങള്‍ ഒരു വീട്ടിലാണ് താമസിക്കുന്നത്. പക്ഷെ ഒന്നിച്ച് അവിടെ ചിലവഴിക്കുന്നത് വളരെ കുറച്ച് സമയം മാത്രം. ഞങ്ങളെ സംബന്ധിച്ച് വീടെന്ന് പറഞ്ഞാല്‍ വെക്കേഷന്‍ പോലെയാണ്, അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ അനുഷ്‌ക പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു