ചലച്ചിത്രം

വിജയ്ക്ക് കട്ടൗട്ടും പാലഭിഷേകവും വേണ്ട; പകരം കല്യാണം നടത്തി ആരാധകര്‍; അനുമോദന പ്രവാഹം

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: വിജയ് ചിത്രം സര്‍ക്കാര്‍ കേരളത്തിലും നിറഞ്ഞോടുകയാണ്. കളക്ഷനിലും പുതുചരിത്രം രചിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ് നന്മയുടെ ആരാധനക്കാഴ്ച സമ്മാനിക്കുകയാണ് കോട്ടയത്തെ വിജയ് ഫാന്‍സ്. 

താരത്തിന്റെ കട്ടൗട്ടില്‍ പാലഭിഷേകം നടത്തിയോ രക്തക്കുറി തൊട്ടോ ആയിരുന്നില്ല ഈ നന്‍പന്‍മാര്‍ ഇഷ്ടം തെളിയിച്ചത്. നിര്‍ധനയായ ഒരു പെണ്‍കുട്ടിയ കല്ല്യാണം നടത്തി കൊടുത്താണ് സര്‍ക്കാരിന്റെ വരവറിയിച്ചത്.  കോട്ടയം മെഡിക്കല്‍ കോളേജിനു സമീപമുള്ള കാരുണ്യ സ്ഥാപനമായ സാന്ത്വനത്തിലെ അന്തേവാസിയായ ചങ്ങനാശ്ശേരി ചീരംചിറ സ്വദേശി കെ.എം.മോനിഷയുടെ വിവാഹം ആണ് വിജയ് ഫാന്‍സ് നടത്തിക്കൊടുത്തത്. ചീരംചിറ സ്വദേശിയായ മണ്ണാത്തിപറമ്പില്‍ സിബി ഉഷ ദമ്പതികളുടെ മകന്‍ സിനു സിബിയാണ് വരന്‍. 

നിര്‍ധനരായ കുടുംബം കല്യാണ ചെലവുകള്‍ എങ്ങനെ നടത്തുമെന്നറിയാതെ വിഷമാവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് വിജയ് ഫാന്‍സ് സഹായവുമായെത്തുന്നത്. താരത്തിന്റെ കട്ടൗട്ടുകള്‍ സ്ഥാപിച്ച് പാലഭിഷേകം നടത്തുന്നതടക്കമുള്ള ആഘോഷങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിയായിരുന്നു തുക സ്വരൂപിച്ചത്. 85,000 രൂപ ചിലവിട്ട് മൂന്നര പവന്‍ സ്വര്‍ണ്ണം, മൂന്നു ലക്ഷം വരുന്ന വിവാഹ ഒരുക്കങ്ങള്‍, എല്ലാം ഫാന്‍സ് അസോസിയേഷനിലെ അംഗങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു  

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവിന്റെ അമിത മദ്യപാനം ഉപദ്രവവും സഹിക്കാതെ മൂന്നുകുട്ടികളുമായി വീടുവിട്ടിറങ്ങിതാണ് മോനിഷയുടെ അമ്മ രാധാമണി. ഇവരുടെ നിസ്സഹായാവസ്ഥയിലാണ് സ്വാന്ത്വനം ട്രസ്റ്റ് ഡയറക്ടര്‍ ആനി ബാബു തുണയാകുന്നത്. അമ്മയെയും മൂന്ന് മക്കളെയും കൂടെ കൂട്ടിയ ആനി ബാബു കുട്ടികളെ സ്‌കൂളില്‍ ചേര്‍ത്ത് പഠിപ്പിച്ചു. ഇതിനിടെ കഴിഞ്ഞവര്‍ഷം സാന്ത്വനത്തിലെ തന്നെ അന്തേവാസി ഗൗരി അമ്മ തന്റെ പേരിലുണ്ടായിരുന്ന 10 സെന്റ് സ്ഥലം സൗജന്യമായി അന്തേവാസികള്‍ക്ക് വീട് വെക്കാന്‍ നല്‍കി. 

അതില്‍നിന്ന് മൂന്നര സെന്റ് സ്ഥലം മോനിഷയുടെ അമ്മയുടെ പേരില്‍ എഴുതി നല്‍കുകയായിരുന്നു ട്രസ്റ്റ് അധികൃതര്‍. മാന്നാനം കെഇ കോളജിലെ പഠനകാലത്ത് മോനിഷയ്ക്ക് കോളേജ് അധികൃതരുടെ സഹായത്താല്‍ ഈ സ്ഥലത്ത് ഒരു വീടും നിര്‍മിച്ചുനല്‍കി. ബി.കോം, ഫിനാന്‍സ് അക്കൗണ്ടിംഗ് പഠനം പൂര്‍ത്തിയാക്കിയ മോനിഷ എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു