ചലച്ചിത്രം

ഇപ്പോഴത്തെ ഫെമിനിസം പരമ ബോര്‍ ; സ്ത്രീകള്‍ക്ക് വേണ്ടത് കോമണ്‍ സെന്‍സ്, മീ ടൂവിനെതിരെ തുറന്നടിച്ച് പമേല ആന്‍ഡേഴ്‌സണ്‍

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി : ലോകമെങ്കും വ്യാപിക്കുന്ന മീ ടൂ മൂവ്‌മെന്റിനെതിരെ നടി പമേല ആന്‍ഡേഴ്‌സണ്‍. 60 മിനുട്ട്‌സ് ആസ്‌ട്രേലിയ എന്ന ടെലിവിഷന്‍ ഷോയിലാണ് താരം നിലപാട് വ്യക്തമാക്കിയത്. മീ ടൂ മൂവ്‌മെന്റ് അതിര് കടന്നുപോകുന്നു എന്നാണ് തനിക്ക് തോന്നുന്നത്. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണ്. രാഷ്ട്രീയമായി ഇത് ശരിയാണോ എന്ന് അറിയില്ലെന്നും പമേല പറയുന്നു.

മീ ടൂ മൂവ്‌മെന്റിന്റെ ഭാഗമായി, പ്രമുഖ നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെതിരെ നിരവധി നടിമാരാണ് ലൈംഗിക ആരോപണവുമായി രംഗത്തെത്തിയത്. ഹോട്ടല്‍ മുറിയില്‍ വെച്ച് അയാള്‍ ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് പലരുടെയും വെളിപ്പെടുത്തല്‍. ഹോട്ടല്‍ മുറിയില്‍ പോകുമ്പോള്‍ സ്ത്രീകള്‍ സാമാന്യ ബുദ്ധി ഉപയോഗിക്കണമായിരുന്നു. 

അപരിചിതനായ ആള്‍ക്കൊപ്പം ഹോട്ടലില്‍ പോകരുതെന്നായിരുന്നു അമ്മ തന്നെ പഠിപ്പിച്ചത്. ജോലിയുമായി ബന്ധപ്പെട്ട സ്വകാര്യ ചര്‍ച്ചകള്‍ക്ക് പോകുമ്പോള്‍ താന്‍ ഒരാളെ കൂടി കൂടെ കൂട്ടുമായിരുന്നു. ഇത് കോമണ്‍സെന്‍സിന്റെ ഭാഗമാണെന്നാണ് താന്‍ കരുതുന്നത്. 

താനും ഒരു ഫെമിനിസ്റ്റാണ്. ഫെമിനിസത്തിന് വളരെയേറെ ദൂരം സഞ്ചരിക്കാനുണ്ട്. എന്നാല്‍ ഇപ്പോഴത്തെ ഫെമിനിസം വളരെ ബോറാണ്. ഇത് പുരുഷന്മാരെ തളര്‍ത്താന്‍ മാത്രമേ ഉപകരിക്കൂ എന്നും പമേല ആന്‍ഡേഴ്‌സണ്‍ അഭിപ്രായപ്പെട്ടു. 90 കളില്‍ ബേവാച്ച് ടിവി ഷോയിലൂടെ തിളങ്ങിയ താരമാണ് പമേല ആന്‍ഡേഴ്‌സണ്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്, പ്രതിക്ക് 61 വര്‍ഷം തടവും പിഴയും