ചലച്ചിത്രം

ജ്യോതിക വിദ്യാ ബാലനെ കടത്തി വെട്ടുമോ? കാട്രിന്‍ മൊഴിയുടെ ട്രെയിലര്‍ എത്തി

സമകാലിക മലയാളം ഡെസ്ക്

ജ്യോതിക നായികയാകുന്ന പുതിയ ചിത്രം കാട്രിന്‍ മൊഴിയുട ട്രെയിലര്‍ പുറത്തിറങ്ങി. വിദ്യാബാലന്റെ ഹിന്ദി സിനിമയായ തുമ്ഹാരി സുലുവിന്റെ തമിഴ് റീമേക്കാണ് ജ്യോതികയുടെ കാട്രിന്‍ മൊഴി. റേഡിയോ ജോക്കിയാവുന്ന ഒരു വീട്ടമ്മയുടെ കഥ പറഞ്ഞ തുമ്ഹാരി സുലു ബോളിവുഡില്‍ മികച്ച വിജയം നേടിയ ചിത്രമായിരുന്നു. 

റേഡിയോ ജോക്കി ആയതിന് ശേഷം വീട്ടമ്മ സമൂഹത്തിലും കുടുംബത്തിലും നേരിടുന്ന പ്രശ്‌നങ്ങള്‍ ഹാസ്യത്തില്‍ ചാലിച്ചാണ് ചിത്രം പറയുന്നത്. 

രാധാ മോഹനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മൊഴി എന്ന ചിത്രത്തിനു ശേഷം ജ്യോതിക രാധാ മോഹനുമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് കാട്രിന്‍ മൊഴി. എംഎസ് ഭാസ്‌കര്‍, മനോബാല, ഉമ പദ്മനാഭര്‍, മോഹന്‍ രാമന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

വിദാര്‍ഥ് ആണ് ജ്യോതികയുടെ ഭര്‍ത്താവിന്റെ വേഷത്തിലെത്തുന്നത്. ഹിന്ദിയില്‍ മാനവ് കൗള്‍ ആയിരുന്നു ഈ വേഷം കൈകാര്യം ചെയ്തിരുന്നത്. ധനന്‍ജയനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍