ചലച്ചിത്രം

താരനിശയില്‍ മാറ്റമില്ല; അമ്മയും നിര്‍മാതാക്കളും തമ്മിലുള്ള തര്‍ക്കം പരിഹരിച്ചെന്ന് മോഹന്‍ലാല്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വിദേശ താരനിശയെചൊല്ലി മലയാള സിനിമ താരങ്ങളുടെ സംഘടനയായ അമ്മയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍ന്നു. ഇന്ന് വൈകിട്ട് കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടത്.

നവകേരള നിര്‍മാണ ഫണ്ട് കണ്ടെത്തുന്നതിനാണ് താരനിശ നടത്തുന്നതെന്നും മുന്‍ നിശ്ചയിച്ചപ്രകാരം ഡിസംബര്‍ എട്ടിന് അബുദാബിയിലാണ് പരിപാടി നടത്തുകയെന്നും അമ്മ സംഘടനയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ അറിയിച്ചു. 2019മാര്‍ച്ച് അവസാനം എല്ലാ സംഘടനകളും ചേര്‍ന്ന് കേരളത്തില്‍ ഷോ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 

പരിപാടി സംബന്ധിച്ച് നിര്‍മാതാക്കളുടെ സംഘടനയുമായി കൂടിയാലോചിക്കാതെ താരസംഘടന ഏകപക്ഷീയമായി തീരുമാനമെടുത്തതാണ് ഇരു സംഘടനകള്‍ക്കുമിടയില്‍ തര്‍ക്കം ഉടലെടുക്കാന്‍ കാരണം. പരിപാടിയിലേക്കും റിഹേഴ്‌സലിനുമായി ഷൂട്ടിംഗ് നിറുത്തി വച്ച് താരങ്ങളെ നല്‍കണമെന്നാണ് താര സംഘടന ആവശ്യപ്പെട്ടപ്പോള്‍ നിര്‍മാതാക്കളുടെ സംഘടന വഴങ്ങാതിരുന്നതാണ് ഒത്തുതീര്‍പ്പ് യോഗത്തിലേക്ക് നയിച്ചത്. പ്രളയം സിനിമ മേഖലയെയും ബാധിച്ചിട്ടുണ്ടെന്നും ഷൂട്ടിങ് നിര്‍ത്തിവയ്ക്കുന്നത് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടാക്കുമെന്നുമാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ചൂണ്ടിക്കാണിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

യുവാവ് കുഴഞ്ഞുവീണു മരിച്ചു; സൂര്യാഘാതമെന്ന് സംശയം

പാലക്കാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്; ജാഗ്രത

മുസ്ലീങ്ങള്‍ക്ക് മാത്രമാണോ കൂടുതല്‍ കുട്ടികളുള്ളത്?, എനിക്ക് അഞ്ച് മക്കളുണ്ട്; മോദിയോട് മറുചോദ്യവുമായി ഖാര്‍ഗെ

തമിഴ്‌നാട്ടില്‍ കരിങ്കല്‍ ക്വാറിയില്‍ സ്‌ഫോടനം; നാലു തൊഴിലാളികള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്