ചലച്ചിത്രം

'വിജിക്ക് വേണ്ടി നിങ്ങള്‍ പ്രാര്‍ത്ഥിക്കണം, അവള്‍ വെളിച്ചം കാണണം'; വൈക്കം വിജയലക്ഷ്മിയുടെ ഭര്‍ത്താവ് പറയുന്നു

സമകാലിക മലയാളം ഡെസ്ക്


ടുത്തിടെയാണ് മലയാളികളുടെ പ്രിയ ഗായിക വൈക്കം വിജയലക്ഷ്മിയുടെ വിവാഹം കഴിഞ്ഞത്. മിമിക്രി കലാകാരനായ അനൂപാണ് വിജയലക്ഷ്മിയുടെ കൈ പിടിച്ചത്. വിവാഹത്തിന്റെ ആഘോഷങ്ങള്‍ക്ക് ശേഷം റെക്കോഡിങ്ങിന്റെ തിരക്കിലേക്ക് മടങ്ങിയിരിക്കുകയാണ് വിജയലക്ഷ്മി. മലയാളത്തിന് പുറമേ തമിഴിലും കൈനിറയെ അവസരങ്ങളാണ് ഗായികയെ തേടിയെത്തിയിരിക്കുന്നത്. ഇളയരാജയുടെ പാട്ട് പാടണം എന്നതാണ് വിജയലക്ഷ്മിയുടെ ഏറ്റവും വലിയ സ്വപ്‌നം എന്നാണ് ഭര്‍ത്താവ് അനൂപ് പറയുന്നത്. 

'വിജിക്ക് ഒരുപാട് പാട്ടുകള്‍ ഇനിയും പാടണം. തെന്നിന്ത്യയിലെ പല പ്രമുഖ സംവിധായകര്‍ക്കുമൊപ്പം ജോലി ചെയ്യണം. വിജിയുടെ ഏറ്റവും വലിയ സ്വപ്‌നമാണ് ഇളയരാജ സാറിന്റെ പാട്ട് പാടുണം എന്നത്. പിന്നെ എ.ആര്‍ റഹ്മാന്‍ സാര്‍, വിദ്യാസാഗര്‍ സാര്‍ ഇവരെയൊക്കെ വിജിക്ക് വലിയ ഇഷ്ടമാണ്. എന്നെങ്കിലും ഒരിക്കല്‍ ഈശ്വരന്‍ അത് സാധിച്ചുതരും എന്നാണ് വിശ്വസിക്കുന്നത്.' ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അനൂപ് പറഞ്ഞു. 

വിജയ് നായകനായെത്തിയ തെരിയിലും ശിവകാര്‍ത്തികേയന്റെ ചിത്രത്തിലും വിജയലക്ഷ്മി പാടിയിട്ടുണ്ട്. അതിന് പിന്നാലെ യുവന്‍ശങ്കര്‍രാജ സംഗീതമൊരുക്കുന്ന ചിത്രത്തിലും വിജയലക്ഷ്മി പാടുന്നുണ്ട്. ശിവകാര്‍ത്തികേയന്റെ സിനിമയിലെ ഗാനം വിജയലക്ഷമി മാത്രമല്ല ശിവകാര്‍ത്തികേയനും പാടിയിട്ടുണ്ട്. എന്നാല്‍ താരത്തെ നേരിട്ട് കണ്ട് പരിചയപ്പെടാന്‍ കഴിയാത്തതിന്റെ ദുഃഖത്തിലാണ് വിജയലക്ഷ്മി. അനൂപിനും ശിവകാര്‍ത്തികേയനെ കാണണമെന്ന് ആഗ്രഹമുണ്ട്.

കാഴ്ച തിരിച്ചു കിട്ടാനുള്ള ചികിത്സയിലാണ് വിജയലക്ഷ്മി. വിജയലക്ഷ്മിക്ക് കാഴ്ചകിട്ടാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കണം എന്നും അനൂപ് പറഞ്ഞു. 'പ്രേക്ഷകരോട് എനിക്ക് ഒന്നു മാത്രമേ പറയാനുള്ളൂ. വിജിക്ക് വേണ്ടി പ്രാര്‍ഥിക്കുക. ഞങ്ങള്‍ക്ക് വേണ്ടി എന്ന് ഞാന്‍ ഒരിക്കലും പറയുകയില്ല. എന്നെങ്കിലും ഒരിക്കല്‍ വിജി വെളിച്ചം കാണണം. അത് മാത്രമേ എനിക്ക് പറയാനുള്ളൂ.'
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന