ചലച്ചിത്രം

തൂവാനത്തുമ്പികള്‍ക്ക് ശേഷം തൃശൂര്‍ക്കാരനായി മോഹന്‍ലാല്‍; ആരാധകരുടെ കാത്തിരിപ്പ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തൂവാനത്തുമ്പികള്‍ എന്ന ചിത്രത്തിന് ശേഷം തൃശൂര്‍ക്കാരനായി മോഹന്‍ലാല്‍ വീണ്ടുമെത്തുന്നു. 'മ്മക്ക് ഓരോ നാരങ്ങാവെള്ളം അങ്ങട് കാച്ചിയാലോ'',.... തൂവാനത്തുമ്പികളിലെ ക്ലാരക്കും മഴക്കും മണ്ണാറത്തൊടിയിലെ ജയകൃഷ്ണനുമൊപ്പം മലയാളിമനസില്‍ കയറിക്കൂടിയതാണ് മോഹന്‍ലാലിന്റെ ഭംഗിയൊത്ത ആ തൃശൂര്‍ ഭാഷ. മലയാളസിനിമ തൃശൂരിന്റെ ഈണത്തില്‍ സംസാരിച്ചപ്പോളൊക്കെയും ഹിറ്റുകള്‍ പിറന്നു. 

31 വര്‍ഷങ്ങള്‍ക്കു ശേഷം വെള്ളിത്തിരയില്‍ തൃശൂര്‍ ഭാഷ പറഞ്ഞുകൊണ്ട് മോഹന്‍ലാല്‍ വീണ്ടുമെത്തുന്നു, ഇട്ടിമാണി മേയ്ഡ് ഇന്‍ ചൈന എന്ന പുതിയ ചിത്രത്തിലൂടെ. മോഹന്‍ലാല്‍ തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ചത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററുകള്‍ മുന്‍പ് പുറത്തുവന്നിരുന്നു. 

സുനില്‍, മാര്‍ട്ടിന്‍ പ്രക്കാട്ട്, ജിബു ജേക്കബ് തുടങ്ങിയ സംവിധായകര്‍ക്കൊപ്പം സഹായികളായി പ്രവര്‍ത്തിച്ചവരാണ് ജിബിയും ജോജുവും. വെള്ളിമൂങ്ങ, ചാര്‍ലി, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങി നിരവധി സിനിമകളില്‍ സഹസംവിധായകരായും പ്രവര്‍ത്തിച്ചു. രഞ്ജിത് സംവിധാനം ചെയ്ത പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സൈന്റ് എന്ന  ചിത്രത്തില്‍ മമ്മൂട്ടിയും തൃശൂര്‍ക്കാരനായാണ് എത്തിയത്. ചിത്രം വന്‍ വിജയമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു