ചലച്ചിത്രം

'നവ്യയുടെ നൃത്തശില്‍പ്പം എല്ലാവരും കാണണം'; വിവാഹ ശേഷം ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ ഭാവന, ഏറ്റെടുത്ത് ആരാധകര്‍, വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

വിവാഹശേഷം ആദ്യമായി  ക്യാമറക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ട നടി ഭാവനയുടെ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ. സുഹൃത്ത് നവ്യ നായരുടെ പുതിയ നൃത്തശില്‍പ്പത്തിന് ആശംസകള്‍ നേര്‍ന്നാണ് ഭാവന രംഗത്തുവന്നത്. നവ്യ നായരുടെ പുതിയ നൃത്തശില്‍പമായ  'ചിന്നം ചിരു കിളിയേ' എന്ന ഭരതനാട്യ വിഡിയോ എല്ലാവരും കാണണമെന്നും പിന്തുണയ്ക്കണമെന്നും സോഷ്യല്‍മീഡിയയിലുടെ ഭാവന അഭ്യര്‍ത്ഥിച്ചു. നവ്യ നായര്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ  പോസ്റ്റ് ചെയ്തത്. 

'നമുക്കെല്ലാം അറിയുന്ന പോലെ, നവ്യ നായര്‍ ഒരു നല്ല അഭിനേത്രിയും, നര്‍ത്തകിയും, സുഹൃത്തുമാണ്. നവ്യ വളരെ മനോഹരമായ ഒരു ഡാന്‍സ് വീഡിയോ നിങ്ങള്‍ക്കായി സമര്‍പ്പിച്ചിരിക്കയാണ്. ചിന്നം ചിരു കിളിയെ എന്നാണതിന്റെ പേര്, ആ കവിത നൃത്ത രൂപത്തില്‍ അവതരിപ്പിച്ചിരിക്കയാണ്. നിങ്ങളെല്ലാവരും കാണണം,' ഭാവന വീഡിയോയില്‍ പറയുന്നു. 

ഭാരതിയാറിന്റെ കവിതയെ ആസ്പദമാക്കിയുള്ള നൃത്തശില്‍പമാണ് 'ചിന്നം ചിരുകളിയേ'. ഈ വര്‍ഷം ജനുവരി 22നാണ് കന്നഡ സിനിമ നിര്‍മ്മാതാവ് നവീനും ഭാവനയുമായുള്ള വിവാഹം. തുടര്‍ന്ന് മലയാള ചലച്ചിത്ര ലോകത്തും പൊതുപരിപാടികളിലും ഭാവന പ്രത്യക്ഷപ്പെട്ടിരുന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ