ചലച്ചിത്രം

ദുല്‍ഖറിനെ ശ്രദ്ധിക്കാതെ ആ ചേച്ചി ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ചു, എന്നിട്ടു പറഞ്ഞു 'ഉണ്ണി മുകുന്ദാ, ഞാന്‍ നിങ്ങളുടെ ആരാധികയാണ്' ജീവിതത്തില്‍ ഏറ്റവും ചമ്മിയ നിമിഷത്തെക്കുറിച്ച് ടൊവിനോ

സമകാലിക മലയാളം ഡെസ്ക്

സിനിമ താരങ്ങള്‍ക്ക് എവിടെ പോയാലും ആരാധകര്‍ പിന്നാലെയുണ്ടാകും. തങ്ങളുടെ പ്രിയതാരത്തെ കണ്ടാല്‍ ഒന്ന് സംസാരിക്കാനും പറ്റിയാല്‍ ഒരു ഫോട്ടോ എടുക്കാനും ആരാധകര്‍ ഓടിയെത്തും. ചില സമയങ്ങളില്‍ ഈ സ്‌നേഹ പ്രകടനം താരങ്ങള്‍ക്ക് പണിയാകാറുണ്ട്. മലയാളത്തില്‍ ശക്തമായ ഫാന്‍പവറുള്ള താരമാണ് ടൊവിനോ തോമസ്. എന്നാല്‍ മറ്റൊരു യുവതാരത്തിന്റെ ആരാധികയില്‍ നിന്നാണ് ടൊവിനോയ്ക്ക് മുട്ടന്‍ പണി കിട്ടിയത്. 

ദുല്‍ഖര്‍ സല്‍മാനൊപ്പം എയര്‍പോര്‍ട്ടില്‍ നില്‍ക്കുമ്പോഴായിരുന്നു സംഭവം. ടൊവിനോയ്ക്ക് വില്ലനായത് മറ്റാരുമല്ല യുവനടന്‍ ഉണ്ണി മുകുന്ദന്‍. ഉണ്ണി മുകുന്ദനാണെന്ന് കരുതി ഒരു ചേച്ചി ഓടി വന്ന് കെട്ടിപ്പിടിക്കുകയും സംസാരിക്കുകയുമായിരുന്നു. ജീവിതത്തില്‍ താന്‍ ഇങ്ങനെ ചമ്മിയ നിമിഷം വേറെ ഇല്ലെന്നാണ് മഴവില്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞത്. 

'മായാനദി എന്ന ചിത്രത്തിന്റെ ഭാഗമായി ചെന്നൈയ്ക്ക് പോകാന്‍ നില്‍ക്കുമ്പോഴാണ് ഈ സംഭവം. വിമാനത്താവളത്തില്‍ നില്‍ക്കുമ്പോഴാണ് അതെ ഫ്‌ലൈറ്റില്‍ ദുല്‍ഖര്‍ സല്‍മാനും ചെന്നൈയ്ക്ക് പോകാന്‍ എത്തിയത്, വിമാനത്താവളത്തില്‍ ഞങ്ങള്‍ ഒരുമിച്ച് സംസാരിച്ചുനില്‍ക്കുമ്പോഴാണ് ദുരെ നിന്നും ഒരു ചേച്ചി ഞങ്ങളെ തിരിച്ചറിഞ്ഞത്. കൂടിനിന്നവരെ ഒക്കെ തള്ളിമാറ്റി ചേച്ചി ഓടി വരികയാണ്. അപ്പോള്‍ എനിക്ക് തോന്നി ഇത് ദുല്‍ഖറിനെ കണ്ടിട്ടുള്ള വരവാണ്. കുറച്ച് അസൂയയും തോന്നി. ഞാന്‍ അധികം ശ്രദ്ധക്കൊടുക്കാതെ നിന്നപ്പോള്‍ ചേച്ചി ദുല്‍ഖറിനെ ശ്രദ്ധിക്കാതെ എന്റെ നേര്‍ക്ക് ഒരു വരവ്. 

ഞാന്‍ സത്യത്തില്‍ ഞെട്ടിപ്പോയി. ചേച്ചി ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ചിട്ട് ഒരു പേരു വിളിച്ചു. 'ഉണ്ണി മുകുന്ദാ...! ഞാന്‍ നിങ്ങളുടെ ആരാധികയാണെ'ന്ന്. ജീവിതത്തില്‍ അങ്ങനെ ചമ്മിയ നിമിഷം വേറെ ഇല്ല. ഞാന്‍ തിരുത്താനും പോയില്ല. ചേച്ചി എനിക്ക് കയ്യൊക്കെ തന്ന് ചിരിച്ച് സന്തോഷത്തോടെ ഉണ്ണി മുകുന്ദനെ കണ്ട സന്തോഷത്തില്‍ നടന്നുപോയി.  ഇതൊക്കെ കണ്ട് നിന്ന് ദുല്‍ഖറിന്റെ മുഖത്ത് വന്ന ആ ചിരി അത് വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റില്ല. എന്നാലും എന്റെ ഉണ്ണി മുകുന്ദാ..' ടൊവീനോ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു