ചലച്ചിത്രം

'ഹൈവെയ്സ്റ്റ് പാന്റ്‌സിട്ട എന്നോട് അതഴിച്ച് പൊക്കിള്‍ച്ചുഴി കാണിക്കാന്‍ പറഞ്ഞിട്ടുണ്ട്' ; തുറന്ന് പറഞ്ഞ് റിച്ച ഛദ്ദ

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡില്‍ നിന്നും അപമാനകരമായ സംഭവങ്ങള്‍ നിരവധി പ്രാവശ്യം ഉണ്ടായിട്ടുണ്ടെന്ന് നടി റിച്ച ഛദ്ദ. സ്ത്രീകളെ വെറും വാണിജ്യ ചേരുവയായി മാത്രം കാണുന്നതാണ് ബോളിവുഡിലെ ഭൂരിഭാഗം പേരുമെന്നും അവര്‍ തുറന്നടിച്ചു.  

സിനിമാ ചിത്രീകരണത്തിനിടെ ഹൈവെയ്സ്റ്റ് പാന്റ്‌സിട്ട് സൈറ്റിലെത്തിയ തന്നോട് പൊക്കിള്‍ച്ചുഴി കാണിക്കാനാണ് സംവിധായകന്‍ ആവശ്യപ്പെട്ടത്. ഹൈ വെയ്സ്റ്റ് പാന്റ്‌സിടുമ്പോള്‍ പൊക്കിള്‍ച്ചുഴി എങ്ങനെയാണ് കാണിക്കേണ്ടി വരിക എന്ന് ഊഹിക്കാമല്ലോ. 

നെറ്റിയിലും കവിളിലും മാര്‍ക്കര്‍ പേന ഉപയോഗിച്ച് പൊക്കിള്‍ വരച്ച് കാട്ടിയാണ് താന്‍ ഇതിനോട് പ്രതികരിച്ചതെന്നും അവര്‍ ഒരു ദേശീയ മാധ്യമം സംഘടിപ്പിച്ച സാഹിത്യോത്സവത്തില്‍ വെളിപ്പെടുത്തി. 

 മോശമായി പെരുമാറുന്നവരെ തുറന്ന് കാട്ടുന്നവര്‍ക്ക് അവസരം നിഷേധിക്കുകയും ഒറ്റപ്പെടുത്തുകയുമാണ് എന്നും അവര്‍ പറഞ്ഞു. നാനാ പടേക്കര്‍ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയിട്ട് തനുശ്രീ ദത്തയോടും മതപുരോഹിതനെതിരെ തുറന്ന് പറച്ചില്‍ നടത്തിയ കന്യാസ്ത്രീയോടും സമൂഹം ചെയ്തത് തന്നെയാണ് ബോളിവുഡിലും സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബോളിവുഡിലെ പല സംവിധായകര്‍ക്കും സിനിമയെടുക്കുന്നതിലല്ല താത്പര്യമെന്നും ആ മറവില്‍ സ്ത്രീകളെ ദുരുപയോഗം ചെയ്യുന്നതിനാണെന്നും റിച്ച പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി