ചലച്ചിത്രം

ദീപികയുടെ വിവാഹസാരിക്ക് പിന്നില്‍ സബ്യസാചിയല്ല; അത് ആചാരപ്രകാരം ലഭിച്ച സമ്മാനം 

സമകാലിക മലയാളം ഡെസ്ക്

രാധകര്‍ ഏറെ കാത്തിരുന്ന ദീപ്‌വീര്‍ വിവാഹത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നപ്പോള്‍ മുതല്‍ താരദമ്പതികളുടെ വസ്ത്രങ്ങളും ആഭരണങ്ങളുമാണ് ചര്‍ച്ചാവിഷയം. അതിമനോഹരമായ വിവാഹചിത്രങ്ങളില്‍ വ്യത്യസ്തവേഷങ്ങളില്‍ തിളങ്ങിയ ദീപികയുടെയും രണ്‍വീറിന്റെ വിവാഹവസ്ത്രങ്ങള്‍ എല്ലാവരുടെയും മനംകവരുന്നതു തന്നെയാണ്. 

ഇരുവരുടെയും വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തത് സബ്യസാചി മുഖര്‍ജിയാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കൊങ്കണി ആചാരമനുസരിച്ച് നടന്ന വിവാഹത്തില്‍ ദീപിക ധരിച്ചിരുന്ന സാരി സബ്യസാചി ഡിസൈന്‍ ചെയ്തതല്ല.

കൊങ്കിണി ആചാരപ്രകാരം വധുവിന്റെ വിവാഹസാരി അമ്മ സമ്മാനിക്കുന്നതാണ്. അതുപ്രകാരം ദീപിക വിവാത്തിന് ധരിച്ചിരുന്ന സാരി അമ്മ ഉജ്ജ്വല പണിക്കര്‍ ബെംഗളൂരുവിലെ അംഗാദി ഗലേരിയ എന്ന സ്ഥാപനത്തില്‍ നിന്ന് വാങ്ങിയതാണ്. 

സബ്യസാചി തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. ദീപികയും രണ്‍വീറും മറ്റ് ചടങ്ങുകള്‍ക്ക് ധരിച്ചിരുന്ന വസ്ത്രങ്ങളെല്ലാം സബ്യസാചിയുടെ ഡിസൈന്‍ ആയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

150 മത്സര ജയങ്ങളില്‍ ഭാഗമായി; വീണ്ടും റെക്കോര്‍ഡുമായി ധോനി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു