ചലച്ചിത്രം

ജൂണ്‍ ഫെബ്രുവരിയില്‍ വരും; അജു വര്‍ഗീസിന്റെ ബ്രേക്കിങ് ന്യൂസ് കേട്ട് അന്തംവിട്ട് ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

അജു വര്‍ഗീസ് പുറത്തുവിട്ട ബ്രേക്കിങ് ന്യൂസ് കണ്ട് ആരാധകര്‍ ആദ്യമൊന്ന് ഞെട്ടി. തങ്ങളുടെ പ്രിയതാരത്തിന് പിരിവെട്ടിയോ എന്ന് പോലും പലര്‍ക്കും സംശയമുണ്ടായി. എന്നാല്‍ പിന്നീടാണ് ബ്രേക്കിങ് ന്യൂസിന് പിന്നിലെ രഹസ്യം പുറത്തുവന്നത്. പുതിയ ചിത്രം ജൂണിന്റെ റിലീസ് തിയതിയാണ് അജു ഉദ്ദേശിച്ചത്. 

2019ല്‍ ജൂണ്‍ ഫെബ്രുവരിയില്‍ വരുമെന്ന് പറഞ്ഞ് ബ്രേക്കിങ് ന്യൂസിന്റെ രൂപത്തിലാണ് താരം പോസ്റ്റിട്ടത്. വിശ്വസ്ത കേന്ദ്രങ്ങളില്‍ നിന്ന് സ്ഥിരീകരിച്ചതായും ചരിത്രത്തില്‍ ഇത് ആദ്യമാണെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. ഫെബ്രുവരിയില്‍ പരിപാടികള്‍ മാറ്റിവെക്കുന്നുവെന്ന സ്‌ക്രോളും ഇതിനൊപ്പം കാണാം. എന്തായാലും അജുവിന്റെ ബ്രേക്കിങ് ന്യൂസ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുകയാണ്. താരത്തെ ട്രോളിയും യഥാര്‍ത്ഥ കാരണം തിരഞ്ഞും ആരാധകരുടെ കമന്റുകളാണ് പോസ്റ്റിന് താഴെ. 

സംഭവത്തെക്കുറിച്ച് അജു ഒന്നും പറഞ്ഞിട്ടില്ലെങ്കിലും പുതിയ ചിത്രം ജൂണിനെക്കുറിച്ചുള്ളതാണ് പോസ്റ്റ് എന്നാണ് ആരാധകര്‍ പറയുന്നത്. 2019 ഫെബ്രുവരിയില്‍ ജൂണ്‍ റിലീസ് ചെയ്യും എന്നാണ് താരം ഉദ്ദേശിച്ചിരിക്കുന്നതെന്നാണ് ആരാധകരുടെ കണ്ടുപിടുത്തം. അജു വര്‍ഗീസ് മാത്രമല്ല വിജയ് ബാബുവും അനുമോളും രാഹുല്‍ സുബ്രഹ്മണ്യനും റോജിന്‍ തോമസും ഇതേ ബ്രേക്കിങ് ന്യൂസ് പങ്കുവെച്ചിട്ടുണ്ട്. 

െ്രെഫഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് ജൂണ്‍. പുതുമുഖങ്ങളെ മുഖ്യകഥാപാത്രമാക്കിയാണ് ചിത്രം ഒരുക്കുന്നതെന്ന് നേരത്തെ തന്നെ വിജയ് പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍