ചലച്ചിത്രം

മക്കൾക്കു വേണ്ടി ഹൃതികും സുസൈനും വീണ്ടും ഒന്നിക്കുമോ? സൂചന നൽകി സുസൈനു വേണ്ടി താരത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് ​ഗോസിപ് കോളങ്ങളിലെ സ്ഥിരം ചർച്ചാവിഷയമാണ് നടന്‍ ഹൃതിക് റോഷനും മുൻ ഭാര്യ സുസൈന്‍ ഖാനും. ഇരുവരും വീണ്ടും ഒന്നിക്കുന്നെന്ന തരത്തിലുള്ള വാർത്തകൾ കഴിഞ്ഞ കുറേ നാളുകളായി കേട്ടുവരുന്നതാണ്. വിവാഹമോചിതരായിട്ട് നാല് വർഷത്തിലധികമായെങ്കിലും ഇരുവർക്കുമിടയിൽ ഇപ്പോഴും നിലനിൽക്കുന്ന സൗഹൃദം തന്നെയാണ് ഈ സംശയത്തിന് ബലമേകുന്നത്. 

മക്കൾക്കൊപ്പമുള്ള ആഘോഷവേളകളിൽ ഇരുവരും ഒന്നിച്ചെത്തുന്നത് പതിവ് കാഴ്ചയാണ്. ഇപ്പോഴിതാ വീണ്ടും മുൻഭാര്യയും മക്കളുമായി സമയം ചിലവിടുന്ന ഹൃതികിന്റെ വിശേഷങ്ങൾ ചർച്ചയാകുകയാണ്. താരം തന്റെ ഇൻസ്റ്റ​ഗ്രാം പേജിൽ പങ്കുവച്ച ചിത്രവും വിവരണവും ഹൃതിക്-സുസൈൻ വിവാഹത്തിന്റെ സുചനകളാണ് നൽകുന്നത്. 

കടലിൽ സമയം ചിലവിടുന്ന ഹൃതിക്കിന്റെയും രണ്ട് മക്കളുടെയും ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്ന സുസൈന്റെ ചിത്രമാണ് ഹൃതിക് പങ്കുവച്ചിരിക്കുന്നത്. ഇതിനോടൊപ്പം താരം ചേർത്ത വരികളാണ് ആരാധകരെ ഏറെ ആവേശത്തിലാക്കിയിരിക്കുന്നത്. സുസൈനിനെ തന്റെ അടുത്ത സുഹൃത്ത് എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് ഹൃതിക് കുറിപ്പ് ആരംഭിച്ചത്. 

ഈ നിമിഷം എന്റെ കുട്ടികൾക്കൊരു സന്ദേശം നൽകുന്നുണ്ട് - അതിർത്തികൾ കൊണ്ടും ആശയങ്ങൾ കൊണ്ടും വിഭജിക്കപ്പെട്ട ഈ ലോകത്ത് ഇപ്പോഴും ഐക്യം സാധ്യമാണെന്നും മനുഷ്യരെന്ന നിലയിൽ നമ്മുടെ ആവശ്യങ്ങൾ പലതാണെങ്കിലും ഒത്തൊരുമയോടെ ജീവിക്കാനാകുമെന്നുമുള്ള സന്ദേശം. കൂടുതല്‍ ഐക്യമുള്ള, സഹിഷ്ണുതയുള്ള, ധീരമായ, തുറന്ന, സ്‌നേഹമുള്ള ലോകത്തോട് ഒന്നേ പറയാനുള്ളൂ,  ഇതെല്ലാം തുടങ്ങുന്നത് വീട്ടില്‍ നിന്നാണ്, ഹൃതിക് കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു

ബംഗാള്‍ ഗവര്‍ണര്‍ക്കെതിരായ ലൈംഗിക ആരോപണം; 4 രാജ്ഭവന്‍ ജീവനക്കാര്‍ക്ക് നോട്ടീസ്

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''