ചലച്ചിത്രം

മണിരത്‌നം എപ്പോള്‍ എന്ത് ചെയ്യുമെന്ന് ആര്‍ക്കും പറയാനാകില്ല: ശ്രീകര്‍ പ്രസാദ് 

സമകാലിക മലയാളം ഡെസ്ക്

പ്രവചിക്കാന്‍ പറ്റാത്ത സംവിധായകനാണ് മണിരത്‌നമെന്ന് ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ പ്രശസ്ത ഫിലിം എഡിറ്റര്‍ ശ്രീകര്‍ പ്രസാദ്. മണിരത്‌നം എപ്പോള്‍ എന്ത് ചെയ്യുമെന്ന് ആര്‍ക്കും പറയാനാകില്ലെന്നും എപ്പോഴും നമ്മളെ അത്ഭുതപ്പെടുത്തികൊണ്ടിരിക്കുന്ന സംവിധായകനാണ് അദ്ദേഹമെന്നുമാണ് ശ്രീകറിന്റെ വാക്കുകള്‍. അദ്ദേഹത്തോടൊപ്പം ജോലിചെയ്യാന്‍ തന്നെ പ്രചോദിപ്പിക്കുന്ന ഘടകവും ഇതുതന്നെയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

രണ്ട് പതിറ്റാണ്ടോളം മണിരത്‌നത്തിന്റെ ഒപ്പം പ്രവര്‍ത്തിച്ച വ്യക്തിയാണ് ശ്രീകര്‍. ഈ കാലയളവിനിടയില്‍ ഒ കാതല്‍ കണ്‍മണി, ഗുരു, യുവ തുടങ്ങി ഏറ്റവും അടുത്ത് പുറത്തിറങ്ങിയ ചെക്കാ ചിവന്ത വാനം തുടങ്ങിയ ഒട്ടേറെ സിനികളില്‍ ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. 'ഒപ്പം പ്രവര്‍ത്തിച്ച രണ്ട് പതിറ്റാണ്ട് എന്നെ സംബന്ധിച്ചിടത്തോളം ഒരു ലേണിങ് അണ്‍ലേണിങ് അനുഭവമാണ് സമ്മാനിച്ചിട്ടുള്ളത്. ഒപ്പം പ്രവര്‍ത്തിക്കുന്ന സാങ്കേതികവിദഗ്ധര്‍ക്ക് വളരെയധികം വില കല്‍പ്പിക്കുന്ന വ്യക്തിയാണ് അദ്ദേഹം. നമ്മുടെ കഴിവിന്റെ ഏറ്റവും മികച്ചത് പുറത്തെടുക്കാന്‍ അദ്ദേഹത്തിന് കഴിയും', ശ്രീകര്‍ പറഞ്ഞു. 

ഒന്നിച്ച് ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും കണ്ണത്തില്‍ മുത്തമിട്ടാലാണ് ഏറ്റവും പ്രിയങ്കരമെന്ന് അദ്ദേഹം പറഞ്ഞു. വളരെ സൂക്ഷമമായി പറഞ്ഞുപോകേണ്ട ഒരു കഥയാണ് കണ്ണത്തില്‍ മുത്തമിട്ടാലിന്റെത്. ചെയ്ത് ഫലപ്പിക്കാന്‍ വളരെ പ്രയാസമുള്ള ഒരു കഥയാണ് അത്, അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്