ചലച്ചിത്രം

മുഖത്തേറ്റ പരിക്കില്‍ നിന്ന് ചോരപൊടിയുന്നു, വസ്ത്രത്തില്‍ ചോര; സെയ്ഫ് അലി ഖാനെ കണ്ട് ഞെട്ടി ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

രിക്കേറ്റ നിലയില്‍ കാറില്‍ ഇരിക്കുന്ന ബാളിവുഡ് താരം സെയ്ഫ് അലി ഖാന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മുഖത്തേറ്റ പരിക്കില്‍ നിന്ന് ചോര പൊടിയുകയാണ്, ധരിച്ചിരിക്കുന്ന വസ്ത്രത്തിലും ചോര കാണാം. പാപ്പരാസികള്‍ എടുത്ത ചിത്രമാണ് ആരാധകരെ ഞെട്ടിച്ചത്. 

പ്രിയപ്പെട്ട നടന്റെ 'അപകട ചിത്രങ്ങള്‍' സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ പല കഥകളും പുറത്തിറങ്ങി. സെയ്ഫിന് അപകടം പറ്റിയെന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ വാര്‍ത്തകള്‍ വരെ കൊടുത്തു. എന്നാല്‍ ഇപ്പോള്‍ സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവന്നിരിക്കുകയാണ്. പുതിയ ചിത്രത്തിലെ താരത്തിന്റെ മേക്കപ്പ് ആണിത്. ലോക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ പാപ്പരാസികള്‍ പകര്‍ത്തിയതാണ് ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തിയത്. 

പുതിയ ചിത്രമായ താനാജി; ദി അന്‍സങ് വാരിയര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ് മടങ്ങിയ സെയ്ഫ് അലി ഖാന്‍ പാപ്പരാസികളുടെ മുന്നില്‍ പെടുകയായിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. എന്തായാലും താരത്തിന് അപകടം പറ്റിയിട്ടില്ലെന്ന വാര്‍ത്ത ആശ്വാസത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. താനാജിയില്‍ അജയ് ദേവ്ഗണാണ് നായകനായി എത്തുന്നത്. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് സെയ്ഫ് എത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി