ചലച്ചിത്രം

'ആ മാസ്മരിക പ്രകടനം തിയേറ്ററില്‍ തന്നെ കാണും, അതും ആദ്യദിനം തന്നെ' ; മോഹന്‍ലാലിന്റെ പ്രതികരണം വൈറല്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ വന്‍ പ്രേക്ഷകപ്രീതി നേടി മുന്നേറുകയാണ് മമ്മൂട്ടി ചിത്രം പേരന്‍പ്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ മികച്ചൊരു കഥാപാത്രമാണ് ചിത്രത്തിലേതെന്നും വിലയിരുത്തലുകള്‍ വന്നിരുന്നു. 

ഇപ്പോള്‍ പേരന്‍പിനെക്കുറിച്ച് നടന്‍ മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളും വൈറലായിരിക്കുകയാണ്. പേരന്‍പ് തിയ്യേറ്ററുകളിലെത്തുമ്പോള്‍ അതുകാണാന്‍ ആദ്യ ദിവസം തന്നെ താനുണ്ടാകുമെന്നാണ് മോഹൻലാൽ പറഞ്ഞത്. ആ മാസ്മരിക പ്രകടനം തിയ്യേറ്ററില്‍ നിന്ന് തന്നെ കാണണം. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ലാല്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. 

ഗോവ അന്ത്രാഷ്ട്ര ചലച്ചിത്ര മേളയിലും മികച്ച പ്രതികരണമാണ് നേടിയത്. അമുദന്‍ എന്ന ടാക്‌സി ഡ്രൈവറായാണ് ചിത്രത്തില്‍ മമ്മൂട്ടി വേഷമിടുന്നത്. അച്ഛനും മകളും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിന്റെ ഇതിവൃത്തം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി