ചലച്ചിത്രം

ഇനി സംരംഭകയായ ഹണി റോസിനെയും കാണാം; ബിസിനസ് രംഗത്തേക്ക് കാലെടുത്ത് വെച്ച് ഹണി റോസ്

സമകാലിക മലയാളം ഡെസ്ക്

ടി ഹണി റോസും ബിസിനസ് രംഗത്തേക്ക് കടന്നു വന്നിരിക്കുകയാണ്. ഹണി ബാത് സ്‌ക്രബര്‍ എന്ന പ്രൊഡക്റ്റ് ആണ് ഹണി ബ്രാന്‍ഡ് ചെയ്യുന്നത്. നൂറുശതമാനം പ്രകൃതിദത്തമായ രാമച്ചം ഉപയോഗിച്ച് നിര്‍മിച്ച സ്‌ക്രബര്‍ ഹണി ബ്രാന്‍ഡില്‍ ഇനി വിപണിയിലെത്തും. 

ഇതിലൂടെ തന്റെ നാട്ടിലെ കുറെ വനിതകള്‍ക്കും കുറച്ചു കര്‍ഷകര്‍ക്കും ജീവിത വരുമാനം ഉണ്ടാകുന്നതില്‍ സന്തോഷമുണ്ടെന്ന് ഹണി പറയുന്നു. സംരംഭത്തിന്റെ വിപണനോദ്ഘാടനം ഡിസംബര്‍ ഒന്നിനു വൈകിട്ട് നാലിന് ലുലുമാളില്‍ വെച്ചാണ് നടക്കുന്നത്. സിനിമാ രംഗത്തെ ഏതാനും സഹപ്രവര്‍ത്തകര്‍ ചടങ്ങിനെത്തും. ആരാണ് ഉദ്ഘാടനം ചെയ്യുക എന്നത് സര്‍പ്രൈസ് ആണെന്നാണ് ഹണി റോസ് പറയുന്നത്.  

ഹണിയുടെ പിതാവ് വര്‍ഗീസ് തോമസ് 20 വര്‍ഷമായി രാമച്ചം ഉപയോഗിച്ചുള്ള ബാത്ത് സ്‌ക്രബറുകളുടെ ഉല്‍പാദന വിപണന മേഖലയിലുണ്ട്. മാതാവ് റോസ് തോമസാണ് ഉത്പാദനം നോക്കി നടത്തിയിരുന്നത്. രാമച്ചത്തിന്റെ ലഭ്യതക്കുറവ് മേഖലയ്ക്ക് തിരിച്ചടിയാണെങ്കിലും മികച്ച വില നല്‍കി കൂടുതല്‍ കര്‍ഷകരെ ഈ രംഗത്തേയ്ക്ക് കൊണ്ടുവരുന്നതിനു സാധിക്കുന്നുണ്ടെന്നാണ് തോമസ് പറയുന്നത്.  

പ്രൊഡക്റ്റ് ബ്രാന്‍ഡ് ചെയ്ത് വിപണിയിലെത്തിക്കാനുള്ള സാധ്യത തിരിച്ചറിഞ്ഞ് ഉപയോഗപ്പെടുത്തുകയാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. രാമച്ചം സ്‌ക്രബറിനൊപ്പം സിന്തറ്റിക് മോഡലും ഇവര്‍ വിപണിയിലെത്തിക്കുന്നുണ്ട്. സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെയും കടകളിലൂടെയും മറ്റും പ്രാദേശിക വിപണിയിലെത്തിക്കാനാണ് തീരുമാനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ട് മരണം

ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24 ശതമാനം വര്‍ധന

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''