ചലച്ചിത്രം

നിനക്ക് പറ്റും, നിന്റെ സമയത്തിനനുസരിച്ച് ഷൂട്ട് ചെയ്യാം: മോഹന്‍ലാലിനേക്കാള്‍ പ്രതിഫലം വാങ്ങിയിരുന്ന നടിയോട് തമ്പി കണ്ണന്താനം പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

മോഹന്‍ലാലിന്റെ സിനിമാ ജീവിതത്തിലെ ഒരു നാഴികകല്ലായിരുന്നു 'രാജാവിന്റെ മകന്‍'. താരത്തിന് സൂപ്പര്‍ താര പരിവേഷം നല്‍കിയ ഈ ചിത്രം തമ്പി കണ്ണന്താനം എന്ന സംവിധായകനും വഴിത്തിരിവായിരുന്നു. ചിത്രത്തില്‍ വിന്‍സന്റ് ഗോമസായി മോഹന്‍ലാല്‍ നിറഞ്ഞാടിയപ്പോള്‍ അഡ്വ. ആന്‍സിയെ അവതരിപ്പിച്ച് കൈയടി നേടിയത് നടി അംബികയായിരുന്നു. 

അന്ന് സൂപ്പര്‍ താര പരിവേഷമൊന്നുമില്ലാതിരുന്ന ലാലിനക്കാള്‍ പ്രതിഫലം വാങ്ങിയിരുന്ന താരമായിരുന്നു അംബിക. തമിഴില്‍ ഒരുപാട് തിരക്കുള്ള അംബിക കമല്‍ഹാസനൊപ്പമെല്ലാം നായികാ വേഷത്തില്‍ അഭിനയിച്ചിട്ടുണ്ടായിരുന്നു.

' തമ്പിച്ചായന്റെ മരണവാര്‍ത്ത വിശ്വാസിക്കാനായില്ല. മരണവാര്‍ത്ത ഞെട്ടലോടെയാണ് കേട്ടത്. എല്ലാവരെയും ഒരുപോലെ കണ്ടിരുന്ന മനുഷ്യസ്‌നേഹിയായിരുന്നു അദ്ദേഹം'- അംബിക പ്രതികരിച്ചു.

'രാജാവിന്റെ മകനി' ലെ നാന്‍സിയാവാന്‍ തമ്പിച്ചായന്‍ എന്നെ വിളിക്കുമ്പോള്‍ ഞാന്‍ തമിഴ് സിനിമകളില്‍ തിരക്കിലായിരുന്നു. എന്റെ കഥാപാത്രത്തെ കുറിച്ചൊക്കെ പറഞ്ഞ് നീ വന്ന് അഭിനയിക്കണം എന്നു പറഞ്ഞു. അത്രയും ദിവസത്തെ ഡേറ്റ് കിട്ടില്ല എന്നതായിരുന്നു എന്റെ പ്രശ്‌നം. ഞാന്‍ ആ അസൗകര്യം പറഞ്ഞപ്പോള്‍, 'നിനക്ക് പറ്റും, നീ വന്നാല്‍ മതി. നിന്റെ സമയം പോലെ നമുക്ക് ഡേ നൈറ്റ് ഷൂട്ട് ചെയ്ത് തീര്‍ക്കാം, അതു നിനക്കു പറ്റില്ലേ?' എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം'- അംബിക ഓര്‍മ്മിക്കുന്നു. 

'ആ സിനിമ ഇറങ്ങിയതോടെ ലാല്‍ സൂപ്പര്‍സ്റ്റാറായി. ലാലിന്റെ ലുക്ക്, ഷര്‍ട്ട്, ഡയലോഗുകള്‍, അതില്‍ പറയുന്ന ഫോണ്‍നമ്പര്‍ എന്തിന് എന്റെ സാരികള്‍ വരെ ഹിറ്റായി,' അംബിക പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു