ചലച്ചിത്രം

ജീവാംശം 'ക്ലാസിക്കലായി'; വ്യത്യസ്ത പരീക്ഷണവുമായി ഒരുകൂട്ടം ചെറുപ്പക്കാര്‍(വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

മലയാളി മനസ്സുകള്‍ കീഴടക്കിയ ടോവിനോ തോമസിന്റെ തീവണ്ടിയിലെ ജീവാംശമായി എന്ന പാട്ടിന് ക്ലാസിക്കല്‍ പതിപ്പുമായി ഒരുകൂട്ടം ചെറുപ്പക്കാര്‍. പുതിയ ആവിഷകരണ രീതിയുമായി ഇറങ്ങിയ പാട്ടിന് വലിയ സ്വീകാര്യതയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ലഭിച്ചിരിക്കുന്നത്. 

റ്റിജോ തങ്കച്ചനാണ് ഇത് സംവിധാനം ചെയ്തിരിക്കുന്നത്.സുരേഷ് നന്ദന്‍ പ്രോഗ്രാം ചെയ്ത ഈ ഗാനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് പ്രിന്‍സ് ജി മോന്‍ ആണ്. പാഞ്ചാലിമേട്, പരുന്തുംപാറ തുടങ്ങിയ സ്ഥലങ്ങളിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ക്‌ലാസിക്കല്‍ നൃത്തത്തിന്റെ ചുവടുകളിലുടെ വിസ്മയപ്പിച്ച് നിധി സാബുവും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. ആല്‍ഫലക്‌സ് മീഡിയയാണ് നിര്‍മ്മാണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!

'ഇമ്മിണി ബല്യ സൗഹൃദം!' ഭാമയും കാമാച്ചിയും 55 വർഷമായി കട്ട ചങ്കുകൾ; വൈറലായി ആനമുത്തശ്ശിമാർ

'ആ ലിങ്ക് തുറക്കാന്‍ പോയാല്‍ നിങ്ങളുടെ കാര്യം ഗുദാഹവാ'; ഒടുവില്‍ ആ സത്യം തുറന്നു പറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണന്‍

അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനും റോള്‍?; റെഡ്മി നോട്ട് 13 പ്രോ പ്ലസ് 5G വേള്‍ഡ് ചാമ്പ്യന്‍സ് എഡിഷന്‍ ചൊവ്വാഴ്ച ഇന്ത്യയില്‍