ചലച്ചിത്രം

നൊസ്റ്റാള്‍ജിക് ലുക്കില്‍ സ്റ്റൈല്‍മന്നന്‍: 'പേട്ട'യുടെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്ത് 

സമകാലിക മലയാളം ഡെസ്ക്

കാര്‍ത്തിക് സുബ്ബരാജും രജനികാന്തും ഒന്നിക്കുന്ന ''പേട്ട'' എന്ന ചിത്രത്തെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. രജനിയുടെ സ്റ്റൈലിഷ് ലുക്കിലുള്ള ആദ്യത്തെ പോസ്റ്ററിന് മികച്ച വരവേല്‍പ്പായിരുന്നു ആരാധകര്‍ നല്‍കിയത്. 

ഇപ്പോഴിതാ രണ്ടാമത്തെ പോസ്റ്ററും ഇറങ്ങി. ആദ്യം ഇറങ്ങിയ പോസ്റ്ററിലെ സ്‌റ്റെലിഷ് വേഷത്തില്‍ നിന്ന് വിഭിന്നമായി പരാമ്പരാഗത തമിഴ് വേഷത്തിലാണ് രജനികാന്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വെള്ള ഷര്‍ട്ടും, കൊമ്പന്‍ മീശയും നെറ്റിയിലെ കുറിയും സൂപ്പര്‍ താരത്തിന്റെ പഴയകാല ചിത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലുള്ളതാണ്. 

ഈ ലുക്ക് കണ്ട് ആരാധകര്‍ ആവേശഭരിതരായിരിക്കുകയാണ്. ഇതുപൊലൊരു വേഷത്തില്‍ രജനി പ്രത്യക്ഷപ്പെട്ടിട്ട് ഏറെക്കാലമായിട്ടുണ്ടാകും. കാര്‍ത്തിക് സുബ്ബരാജ് തന്നെയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പോസ്റ്റര്‍ പുറത്തിറക്കിയത്. 

വിജയ് സേതുപതിയാണ് വില്ലനായി എത്തുന്ന ചിത്രത്തില്‍ നവാസുദ്ദീന്‍ സിദ്ദീഖി, സിമ്രന്‍, തൃഷ, ബോബി സിന്‍ഹ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് പശ്ചാത്തല സംഗീതം. പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

കാര്‍ക്കറെയെ വെടിവെച്ചത് ഭീകരര്‍ അല്ല; ആര്‍എസ്എസ് ബന്ധമുള്ള പൊലീസുകാരന്‍; ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്