ചലച്ചിത്രം

പെണ്ണതിജീവനത്തിന്റെ കഥയുമായി പാര്‍വതി വരുന്നു; കൂട്ടിന് ടൊവിനോയും ആസിഫും, മെഗാ പ്രോജക്ടുമായി സഹോദരിമാരുടെ രംഗപ്രവേശം

സമകാലിക മലയാളം ഡെസ്ക്

സിഡ് ആക്രണത്തിന് ഇരയായ പെണ്‍കുട്ടിയുടെ അതിജീവന കഥയുമായി പാര്‍വതി എത്തുന്നു. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അങ്ങാടി, ഒരു വടക്കന്‍ വീരഗാഥ, കാറ്റത്തെ കിളിക്കൂട്, ഏകലവ്യന്‍, എന്ന് സ്വന്തം ജാനകിക്കുട്ടി തുടങ്ങി നിരവധി ഹിറ്റുകള്‍ സമ്മാനിച്ച നിര്‍മ്മാതാവ് പി.വി ഗംഗാധരന്റെ മക്കള്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലാണ് പാര്‍വതി ആസിഡ് ആക്രണത്തിന് ഇരയായ പെണ്‍കുട്ടിയുടെ വേഷത്തിലെത്തുന്നത്. 

പി.വി ഗംഗാധരന്റെ മക്കളായ ഷെഗ്‌ന വിജില്‍, ഷെര്‍ഗ സന്ദീപ്, ഷെനുഗ ജയ്തിലക് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. രാജേഷ് പിള്ളയുടെ അസോസിയേറ്റ് ആയിരുന്ന മനു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം നവംബര്‍ പത്തിന് തുടങ്ങും. 

ആസിഫ് അലി, ടോവിനോ തോമസ് എന്നിവരാണ് നായകന്‍മാര്‍. രഞ്ജി പണിക്കര്‍, പ്രതാപ് പോത്തന്‍, പ്രേം പ്രകാശ് എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. 

പ്രശസ്ത സംവിധായകന്‍ രാജേഷ് പിള്ളയുടെ അസോസിയേറ്റയാരുന്നു മനു അശോകന്‍. ബോബി സഞ്ജയ് രചന നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ മുകേഷ് മുരളീധരനാണ് ഗോപീസുന്ദറാണ് സംഗീതം. ആഗ്ര, മുബൈ, കൊച്ചി എന്നിവിടങ്ങളാണ് ലൊക്കേഷന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)