ചലച്ചിത്രം

ചൊവ്വാഴ്ചക്കകം അമ്മ തീരുമാനം അറിയിക്കണം, അന്ത്യശാസനവുമായി നടിമാര്‍; കത്ത് ചര്‍ച്ച ചെയ്യുമെന്ന് മോഹന്‍ലാല്‍ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : നടന്‍ ദിലീപിനെതിരായ നടപടിയില്‍ ഉടന്‍ തീരുമാനം വേണമെന്ന് താരസംഘടനയായ അമ്മയ്ക്ക് അഭിനേത്രികളുടെ കൂട്ടായ്മയുടെ അന്ത്യശാസനം. ചൊവ്വാഴ്ചക്കുളളില്‍ തീരുമാനം പറയണമെന്ന് ആവശ്യപ്പെട്ട് നടിമാര്‍ അമ്മയ്ക്ക് കത്തുനല്‍കി. അതേസമയം നടിമാര്‍ നല്‍കിയ കത്ത് ചര്‍ച്ച ചെയ്യുമെന്ന് നടന്‍ മോഹന്‍ലാല്‍ പ്രതികരിച്ചു. താരസംഘടനയുടെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ കത്ത് ചര്‍ച്ച ചെയ്യുമെന്ന് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞു. 

ആഴ്ചകള്‍ക്ക് മുന്‍പ് നടിമാരായ രേവതി, പാര്‍വതി, പദ്മപ്രിയ എന്നിവര്‍ സംഘടനയ്ക്ക് കത്ത് നല്‍കിയിരുന്നു. ഒരാഴ്ചയ്ക്കകം നടപടി സ്വീകരിക്കണമെന്നതായിരുന്നു കത്തിലെ മുഖ്യ ആവശ്യം. എന്നാല്‍ ഇതില്‍ തീരുമാനമാകാത്ത പശ്ചാത്തലത്തിലാണ് അന്ത്യശാസനവുമായി നടിമാര്‍ വീണ്ടും കത്ത് നല്‍കിയത്. ഇതിനിടെയാണ് കത്ത് പരിഗണിക്കുമെന്ന മോഹന്‍ലാലിന്റെ പ്രതികരണം. 

ആഗസ്റ്റ് 7 ന് നടത്തിയ ചര്‍ച്ചയില്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് തുടര്‍ച്ചയായി കത്ത് നല്‍കിയത്. രാജിവച്ച ഡബ്ല്യുസിസി അംഗങ്ങള്‍ തിരിച്ച് സംഘടനയിലേക്ക് വരുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങളാണ് ദിലീപ് വിഷയത്തിന് പുറമേ അന്ന് ചര്‍ച്ച ചെയ്തത്. റിമ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, ഗീതുമോഹന്‍ദാസ്, എന്നിവരാണ് ആക്രമിക്കപ്പെട്ട നടിക്ക് പുറമേ രാജിവച്ചത്.

നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ പ്രതിയായ ദിലീപിനെ അഭിനേതാക്കളുടെ സംഘടനയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഡബ്ല്യുസിസി അംഗങ്ങള്‍ നേരത്തേ രാജിവച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍