ചലച്ചിത്രം

ദിലീപ് എനിക്ക് മകനെപ്പോലെ, മിണ്ടരുതെന്ന് പറയാന്‍ ആര്‍ക്കാണ് അവകാശമെന്ന് കെ പി എ സി ലളിത

സമകാലിക മലയാളം ഡെസ്ക്

ടന്‍ ദിലീപിനെ താന്‍ മകനെപ്പോലെയാണ് കരുതുന്നതെന്നും അങ്ങനെയുള്ള ഒരാളോട് മിണ്ടരുതെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ലെന്നും കെപിഎസി ലളിത. ഇഷ്ടമുള്ളയിടത്ത് പോകുമെന്നും എവിടെ പോകണമെന്നും ആരെ കാണണമെന്നും എല്ലാം വ്യക്തിപരമായ തീരുമാനമാണെന്നും അവര്‍ പറഞ്ഞു.

ഒരു കാര്യവുമില്ലാതെ മാധ്യമങ്ങള്‍ വേട്ടയാടുകയാണ്. സുഹൃത്തിന് അപകടം സംഭവിച്ചപ്പോള്‍ പോയത് അപരാധമാണോ എന്നും അവര്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പ്രതിസന്ധികളില്‍ ഏറ്റവും അധികം സഹായിച്ച വ്യക്തികളില്‍ ഒരാളാണ് ദിലീപെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

സംസ്ഥാന സംഗീത നാടക അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തിരുന്നുകൊണ്ട് നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ കേസില്‍ പ്രതിയായ ദിലീപിനെ കെപിഎസി ലളിത ജയിലില്‍ എത്തി സന്ദര്‍ശിച്ചത് നേരത്തെ വിവാദമായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?