ചലച്ചിത്രം

നടിമാര്‍ ഇനിയും കാത്തിരിക്കണം; ദീലിപിനെതിരെ അച്ചടക്ക നടപടിയെടുക്കേണ്ടത് ജനറല്‍ ബോഡിയെന്ന് മോഹന്‍ലാല്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദീലീപിനെതിരെ അമ്മ എക്‌സിക്യൂട്ടീവ് യോഗത്തിന് നടപടിയെടുക്കാനാവില്ലെന്ന് അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍. ജനറല്‍ബോഡി യോഗം വരെ നടിമാര്‍ കാത്തിരിക്കണമെന്നും മോഹന്‍ലാല്‍ പറഞ്ഞു. എക്‌സിക്യുട്ടീവ് യോഗത്തിന് തീരുമാനം എടുക്കാനാവില്ലെന്ന് നിയമോപദേശം ലഭിച്ചു. ഇക്കാര്യം കത്ത് തന്ന നടിമാരെ രേഖാമൂലം അറിയിക്കുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

ഡബ്ല്യുസിസി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര യോഗം ചേര്‍ന്നത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ നടപടി ആവശ്യപ്പെട്ട് നേരത്തെ ഡബ്ല്യുസിസി അംഗങ്ങളായ രേവതി, പത്മപ്രിയ, പാര്‍വ്വതി എന്നിവര്‍ കത്ത് നല്‍കിയിരുന്നു. ദിലീപിനെതിരെ ഡബ്ലുസിസി അംഗങ്ങള്‍ നല്‍കിയ പരാതിയില്‍ പ്രളയകാലം വന്നതോടുകൂടി യാതൊരു ചര്‍ച്ചയും നടക്കാത്ത സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. ഇതിന് പിന്നാലെയാണ് അമ്മ സംഘടനയ്ക്ക് ഡബ്ല്യുസിസി വീണ്ടും കത്തയച്ചത്.

എന്നാല്‍ പ്രളയ സമയമായതുകൊണ്ട് മാത്രമാണ് ഇക്കാര്യങ്ങള്‍ ചര്‍ച്ചയ്ക്ക് എടുത്താതിരുന്നതെന്നും, പിന്നീട് മോഹന്‍ലാല്‍ സ്ഥലത്തില്ലായിരുന്നുവെന്നുമാണ് സംഘടന നല്‍കിയ വിശദീകരണം. ഡബ്ല്യുസിസി നല്‍കിയ കത്തിന് പുറമെ പ്രളയക്കെടുതി നേരിട്ട സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണ ഫണ്ടിനായി സ്‌റ്റേജ് ഷോ സംഘടിപ്പിക്കുന്ന കാര്യവും യോഗത്തില്‍ ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാടിന് പുറമേ മൂന്ന് ജില്ലകളില്‍ കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ്; ആലപ്പുഴയില്‍ രാത്രിതാപനില ഉയരും

വെന്തുരുകി രാജ്യം; താപനില 45 ഡിഗ്രി സെല്‍ഷ്യസിനും മുകളിലേക്ക്; നാലു സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട്

ലണ്ടനില്‍ വീടിനുള്ളിലേക്ക് വാഹനം ഇടിച്ചുകയറ്റി;നിരവധി പേരെ വാളുകൊണ്ട് വെട്ടി; അക്രമി അറസ്റ്റില്‍

വേനലാണ്.., വെള്ളം കുടിക്കുമ്പോഴും ശ്രദ്ധ വേണം; ഈ ദുശ്ശീലം നിങ്ങളുടെ ആരോഗ്യം മോശമാക്കും

ഇത് സുരേഷ് ഗോപിയല്ല, സുഭാഷ് ഗോപിയാണ്; വോട്ടെടുപ്പ് ദിനത്തില്‍ വൈറലായ വിഡിയോ