ചലച്ചിത്രം

മാസ് ലുക്കില്‍ ലിച്ചി; ഏറ്റെുടുത്ത് ആരാധകര്‍ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്


കൊച്ചി:അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന അന്ന രേഷ്മ രാജന്‍ നായികയാകുന്ന സിനിമ ലോനപ്പന്റെ മാമോദീസയുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയാകുന്നു. ജയറാമാണ് നായകന്‍. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള വിഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

'ജയറാമേട്ടന്റെ സിനിമകള്‍ ചെറുപ്പത്തില്‍ കണ്ടുനടന്ന ആളാണ് ഞാന്‍. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നു. തൃശൂര്‍ഭാഷ സംസാരിക്കുന്ന പെണ്‍കുട്ടിയായാണ് അഭിനയിക്കുന്നത്.'അന്ന പറയുന്നു.

ലിയോ തദ്ദേവൂസ് സംവിധാനം ചെയ്യുന്ന ചിത്രം പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷിനോയ് മാത്യു നിര്‍മിക്കുന്നു. ഇവ പവിത്രന്‍, നിഷ സാരംഗ്, ദിലീഷ് പോത്തന്‍, ഹരീഷ് കണാരന്‍, ഇന്നസന്റ്, അലന്‍സിയര്‍, ജോജു ജോര്‍ജ്, നിയാസ് ബക്കര്‍ തുടങ്ങി വലിയ താരനിര തന്നെ ഈ ചിത്രത്തിന്റെ ഭാഗമാണ്. സുധീര്‍ സുരേന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം ക്രിസ്മസ് റിലീസ് ആയി തിയറ്ററുകളിലെത്തും.വിനീത് ശ്രീനിവാസന്‍ നായകനായി എത്തിയ ഒരു സിനിമാക്കാരന് ശേഷം ലിയോ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ലോനപ്പന്റെ മാമ്മോദീസ'. ലിയോയുടെ നാലാമത്തെ ചിത്രമാണിത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്