ചലച്ചിത്രം

'വിവാഹമോചനം വളരെ സന്തോഷകരമായ തീരുമാനമായിരുന്നു,  എന്റെ ഇഷ്ടങ്ങള്‍ പോലും മാറി'; തുറന്നു പറഞ്ഞ് മഞ്ജരി

സമകാലിക മലയാളം ഡെസ്ക്

വിവാഹമോചനത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ഗായിക മഞ്ജരി. ജീവിതത്തിലെ വളരെ അധികം സന്തോഷകരമായ തീരുമാനമായിരുന്നു വിവാഹമോചനം എന്നാണ് മാതൃഭൂമി കപ്പ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഗായിക പറയുന്നത്. ഒത്തുപോകാന്‍ സാധിക്കാത്തതുകൊണ്ടാണ് വിവാഹമോചനത്തിലേക്ക് എത്തിയതെന്നും അതിന് ശേഷം തന്നെത്തന്നെ അനലൈസ് ചെയ്തു തുടങ്ങിയെന്നും മഞ്ജരി പറഞ്ഞു. 

വളരെ നേരത്തെ എന്റെ ജീവിതത്തില്‍ നടന്ന ഒരു നിയമപരമായ ബന്ധം. അത് ഡിവോഴ്‌സ് ആയി. ഇന്നത്തെ കാലത്ത് അതിനെ ഒരു ഡാര്‍ക്ക് ക്ലൗഡ് അല്ലെങ്കില്‍ ബ്ലാക് മാര്‍ക്ക് ആയി ഒന്നും ഞാന്‍ കാണുന്നില്ല. കാരണം ഇന്ന് ഒരു പാട് ബന്ധങ്ങള്‍ നമുക്ക് ചുറ്റും നടക്കുന്നുണ്ട്. നിയമപരമല്ല എന്ന ഒരു വ്യത്യാസം മാത്രമേ ഞാന്‍ അതില്‍ കാണുന്നുള്ളൂ. മഞ്ജരി പറഞ്ഞു. 

എന്നാല്‍ മുംബൈയിലുണ്ടായിരുന്ന കാലഘട്ടത്തില്‍ മനുഷ്യന്‍ എന്ന നിലയില്‍ ഒരുപാട് പഠിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും ഗായിക വ്യക്തമാക്കി. മുന്‍പ് തന്റെ ഇഷ്ടങ്ങളെക്കുറിച്ചാണ് കൂടുതല്‍ ചിന്തിച്ചിരുന്നതെന്നും എന്നാല്‍ ഇപ്പോള്‍ മറ്റുള്ളവരെ സഹായിക്കുന്നതിലൂടെ ലഭിക്കുന്ന സന്തോഷത്തെക്കുറിച്ചാണ് ചിന്തിക്കുന്നതെന്നും മഞ്ജരി പറഞ്ഞു. 

നമ്മള്‍ ഇപ്പോള്‍ ഭക്ഷണം കഴിക്കുന്ന കാര്യത്തില്‍ പോലും വളരെ തിരഞ്ഞെടുപ്പുകള്‍ നടത്താറുണ്ട്. ഇതെനിക്കിഷ്ടാണ് അതെനിക്കിഷ്ടമല്ല അങ്ങനെ. ഈ ഇഷ്ടങ്ങള്‍ എനിക്ക് വളരെ കൂടുതലായിരുന്നു. ഇന്ന് അതൊക്കെ മാറി. അവിടെ ഒരു നേരത്തെ ഭക്ഷണം പോലും കഴിക്കാന്‍ സാധിക്കാത്ത ആള്‍ക്കാരെ, അത് വാങ്ങിക്കന്‍ സാധിക്കാത്ത ആള്‍ക്കാരെ കാണുമ്പോള്‍, അതില്‍ നിന്നും ഒരുപാടു ഞാന്‍ പഠിച്ചിരുന്നു. അങ്ങനെ ഒരുപാട് മാറ്റങ്ങള്‍ എനിക്ക് എന്നില്‍ ഉണ്ടാക്കാന്‍ പറ്റിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍