ചലച്ചിത്രം

'ആ മരണങ്ങളില്‍ ഒന്ന് എന്റേതാവുമായിരുന്നു, തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്'; ഭീതിപ്പെടുത്തുന്ന അനുഭവം പങ്കുവച്ച് പ്രീതി സിന്റ 

സമകാലിക മലയാളം ഡെസ്ക്

ണ്ടരലക്ഷത്തോളം ആളുകളുടെ ജീവനെടുത്ത 2004ലെ സുനാമിയാണ് തന്റെ ജീവിതത്തിൽ ഇപ്പോഴുള്ള പല മാറ്റങ്ങൾക്കും കാരണമെന്ന് ബോളിവുഡ് നടി പ്രീതി സിന്റ.  ഫുക്കറ്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടയിലാണ് താനും കൂട്ടുകാരും സുനാമിയെ കൺമുന്നിൽ കണ്ടതെന്ന് പ്രീതി പറയുന്നു. 

അപ്രതീക്ഷിതമായി വന്ന സുനാമിയില്‍ എന്റെ അടുത്ത സുഹൃത്തുക്കളില്‍ പലരും മരണപ്പെട്ടു. ആ മരണങ്ങളില്‍ ഒന്ന് എന്റേതുമാവുമായിരുന്നു. തലനാരിഴയ്ക്കാണ് അന്ന് രക്ഷപ്പെട്ടത്.വല്ലാത്തൊരു അനുഭവമായിരുന്നു അത്,"  ഇന്ത്യ ടുഡേ ഈസ്റ്റ് കോണ്‍ക്ലേവ് 2018ൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് മരണത്തെ മുഖാമുഖം കണ്ട സംഭവം പ്രീതി ഓർത്തെടുത്തത്. 

ആ സംഭവമാണ് തന്റെ ജീവിതത്തില്‍ ഒരു ടേണിങ് പോയിന്റായതെന്നും ജീവിതത്തില്‍ ചെയ്യാന്‍ ആഗ്രഹമുള്ള കാര്യങ്ങള്‍ എല്ലാം ചെയ്യണമെന്ന ചിന്ത ഉണ്ടായത് അപ്പോള്‍ മുതലാണെന്നും പ്രീതി പറഞ്ഞു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്ക് വരാന്‍ പ്രചോദനമായതും ആ സംഭവമാണെന്നും അവർ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''