ചലച്ചിത്രം

300 കോടിയുടെ ചിത്രവുമായി വീണ്ടും രാജമൗലി; കാത്തിരിക്കേണ്ടത് ഒന്നരവര്‍ഷം

സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്: ബാഹുബലിക്കു പിന്നാലെ പുതിയ ചിത്രവുമായി രാജ്മൗലി. തെലുങ്കിലെ മെഗാതാരങ്ങളായ ജൂനിയര്‍ എന്‍ടിആറും രാംചരണുമാണ്  ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക. ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം ഡിസംബറോടെ ആരംഭിക്കും. 300 കോടി രൂപ ചെലവഴിച്ചാണ് പുതിയ ചിത്രം തീയേറ്ററില്‍ എത്തിക്കുന്നത്്. ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറും രാംചരണും സഹോദരന്‍മാരായാണ് പ്രത്യക്ഷപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ നായികയെ തീരുമാനിച്ചിട്ടില്ല. 

ചിത്രത്തിനായി ഇരുവരും പ്രത്യേക പരിശീലനത്തില്‍ പങ്കെടുക്കാന്‍ ഒരുങ്ങുകയാണ്. അഭിനേതാക്കള്‍ക്ക് നവംബര്‍ മധ്യത്തില്‍ പ്രത്യേക ശില്‍പ്പശാല നടത്തും. പതിനഞ്ച് ദിവസം നീണ്ടു നില്‍ക്കുന്നതാണ് ശില്‍പ്പശാല. സംവിധായകന്‍ രാജമൗലിയും മറ്റ് സാങ്കേതികപ്രവര്‍ത്തകരുമാണ് ശില്‍പ്പശാല നയിക്കുക. ഈ വര്‍ഷം അവസാനം സിനിമയുടെ ചിത്രീകരണം ആരംഭിക്കും. 2020ല്‍ ചിത്രം തീയേറ്ററില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതിയ ചിത്രത്തിലും കീരവാണി തന്നെയായിരിക്കും സംഗീത സംവിധാനം നിര്‍വഹിക്കുക. പ്രൊഡക്ഷന്‍ ഡിസൈനര്‍ സാബു സിറിള്‍, ക്യാമറ സെന്തില്‍ കുമാര്‍. ഡിവിവി ധനയ്യയാണ്  ചിത്രം നിര്‍മ്മിക്കുന്നത്
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റോഡ് നിന്റെ അച്ഛന്റെ വകയാണോ?', ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ; അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് തുടക്കമെന്ന് മേയർ

'എട മോനേ ലൈസന്‍സൊണ്ടോ?': പേര് രഞ്ജിത് ​ഗം​ഗാധരൻ, വയസ് 46; രം​ഗണ്ണന്റെ ഡ്രൈവിങ് ലൈസൻസ് പുറത്തുവിട്ട് സംവിധായകൻ

ഇവിടെയുണ്ട് ഗുണ്ടര്‍ട്ടിന്റെ ആരുമറിയാത്ത ഗ്രന്ഥം, നിധി പോലെ സൂക്ഷിച്ച് തലശേരിയിലെ വൈദികന്‍

'സാമുറായ് ധോനി!'- 'തല'യുടെ പോണി ടെയില്‍ ലുക്കില്‍ വണ്ടറടിച്ച് ആരാധകര്‍

പ്രസവത്തെ തുടര്‍ന്ന് അണുബാധ; ആലപ്പുഴ മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചു,ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍