ചലച്ചിത്രം

എല്ലാവരും തന്റെ വിവാഹത്തിനായി കാത്തിരിക്കുന്നു;  കല്യാണം കഴിക്കാത്തതിന്റെ കാരണം തുറന്ന് പറഞ്ഞ് ഷംമ്‌ന കാസിം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മലയാളിക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഷംമ്‌ന കാസിം. ഇതിനകം തന്റെ സാന്നിധ്യം തെന്നിന്ത്യന്‍ ഭാഷകളിലും അറിയിച്ചു കഴിഞ്ഞു. ഇപ്പോള്‍ വിവാഹക്കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഷംന.

വൈക്കം വിജയലക്ഷ്മിയും ഷമ്‌ന കാസിമും അതിഥികളായി എത്തിയ പരിപാടിയില്‍ വൈക്കം വിജയലക്ഷ്മി വിവാഹ വിശേഷങ്ങള്‍ പങ്കുവെച്ചപ്പോഴാണ് അവതാരക ഷമ്‌നയോട് വിവാഹക്കാര്യങ്ങള്‍ ചോദിച്ചത്. വീട്ടില്‍നിന്നു രക്ഷപ്പെട്ട് ഇവിടെ വന്നിരുന്നാലും ഉപദ്രവമാണെന്നായിരുന്നു  ഷംമ്‌നയുടെ മറുപടി. മമ്മി രാവിലെയും ഉച്ചയ്ക്ക് രാത്രി ഭക്ഷണം തരുന്നതു പോലെയാണ് കല്യാണത്തെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നത്. പടച്ചോന്‍ എനിക്ക് വിധിച്ചിട്ടുണ്ടെങ്കില്‍ കല്യാണം എന്തായാലും നടക്കും. കല്യാണം കഴിക്കും അന്ന് എന്ന് എനിക്കു പറയാന്‍ പറ്റില്ല. വരുന്ന ആലോചനകള്‍ക്ക് എന്റെ കാസ്റ്റ് ഒരു പ്രശ്‌നമാണ്. എല്ലാം നിര്‍ത്തണം. ഡാന്‍സ് നിര്‍ത്തണം, അഭിനയിക്കരുത്. ഞങ്ങള്‍ക്ക് ഇഷ്ടാവുന്നതിന് അവര്‍ അങ്ങനെയാരു അജണ്ട വയ്ക്കും. ചെക്കന്റെ ഇഷ്ടം മാത്രമല്ലല്ലോ കല്യാണത്തില്‍'' ഷംമ്‌ന പറഞ്ഞു.

ഷംമ്‌നയെ വളരെ ഇഷ്ടമുള്ള അന്യമതത്തില്‍ നിന്നുള്ള ഒരാള്‍ വന്നാല്‍ എന്തുചെയ്യുമെന്ന ചോദ്യത്തിന് തനിക്കു പ്രശ്‌നമില്ലെന്നും എന്നാല്‍ മമ്മിയെ ഒരിക്കലും വേദനിപ്പിക്കാനാവില്ലെന്നും മമ്മിയുടെ സന്തോഷമാണ് വലുതെന്നും ഷംമ്‌ന. ഇപ്പോള്‍ വീട്ടിലെല്ലാവരും തന്റെ വിവാഹത്തിനായി കാത്തിരിക്കുകയാണ്. കുടുംബാംഗങ്ങളായ നാലു പേര്‍ക്ക് വിവാഹക്കാര്യം വിട്ടുകൊടുത്തിരിക്കുയാണെന്നും ഷംമ്‌ന വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി