ചലച്ചിത്രം

'സ്വന്തം കണ്ണില്‍ കിടക്കുന്ന 'കോല്‍' എടുത്തിട്ട് മറ്റുള്ളവരുടെ കണ്ണിലെ കരട് എടുത്താല്‍ പോരേ...?' ; കെപിഎസി ലളിതക്കെതിരെ ഷമ്മി തിലകന്‍ 

സമകാലിക മലയാളം ഡെസ്ക്

തിലകനുമായി വര്‍ഷങ്ങളോളം വഴക്കിലായിരുന്നുവെന്ന് വെളിപ്പെടുത്തിയ കെപിഎസി ലളിതയ്‌ക്കെതിരെ പരോക്ഷ പരാമര്‍ശവുമായി നടന്‍ ഷമ്മി തിലകന്‍. കെപിഎസി ലളിത അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തിലകനുമായി വര്‍ഷങ്ങളോളം മിണ്ടിയിരുന്നില്ലെന്ന് ലളിത പറഞ്ഞത്. ഇതാണ് ഷമ്മി തിലകനെ ചൊടിപ്പിച്ചത്. 

'പൊന്നമ്മച്ചീ..; ലളിതമായി പറയുന്നു.!മരിച്ചവരെ വിട്ടേക്കൂ..! സ്വന്തം കണ്ണില്‍ കിടക്കുന്ന 'കോല്‍' എടുത്തിട്ട് മറ്റുള്ളവരുടെ കണ്ണിലെ കരട് എടുത്താല്‍ പോരേ...? ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഷമ്മി തിലകന്‍ ചോദിച്ചു. 

തന്റെ ഭര്‍ത്താവ് ഭരതനെക്കുറിച്ച് തിലകന്‍ മോശമായി പറഞ്ഞതാണ് വഴക്കിന് കാരണമായത്. ഭരതേട്ടന്‍ ജാതി കളിക്കുന്ന ആളാണെന്നാണ് തിലകന്‍ ആരോപിച്ചത്. ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ചേട്ടന്‍ ഇടപെട്ടില്ലായിരുന്നുവെങ്കില്‍ അടിയില്‍ കലാശിക്കുമായിരുന്നു. ഒരു തീപ്പെട്ടിക്കൊള്ളി രണ്ടായി ഒടിച്ചിട്ട് തിലകന്‍ പറഞ്ഞു ഇതു രണ്ടും ഒന്നിക്കുന്ന കാലത്തെ നിന്നോട് ഇനി മിണ്ടൂ എന്ന്. നിങ്ങളെ കുഴിയില്‍ കൊണ്ടുവച്ചാല്‍ പോലും മിണ്ടാന്‍ വരില്ലെന്നു ഞാനും പറഞ്ഞു. പിന്നീട് അനിയത്തിപ്രാവിന്റെ സെറ്റില്‍ വെച്ച് ശ്രീവിദ്യ ഇടപെട്ടാണ് വഴക്ക് തീര്‍ത്തതെന്നും കെപിഎസി ലളിത പറഞ്ഞിരുന്നു. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പൊന്നമ്മച്ചീ..; 
ലളിതമായി പറയുന്നു.!
മരിച്ചവരെ വിട്ടേക്കൂ..! 
#Please...!!

സ്വന്തം കണ്ണില്‍ കിടക്കുന്ന 'കോല്‍' എടുത്തിട്ട് മറ്റുള്ളവരുടെ കണ്ണിലെ കരട് എടുത്താല്‍ പോരേ...? 
ഇല്ലെങ്കില്‍ ആ 'കോല്‍' നിങ്ങള്‍ക്ക് നേരെ തന്നെ പത്തി വിടര്‍ത്തും.
#ജാഗ്രതൈ...

(പറ്റിയ തെറ്റ് തിരുത്തി ഖേദം പ്രകടിപ്പിക്കുമെന്ന് കരുതുന്നു..!!?)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍