ചലച്ചിത്രം

'അയാള്‍ക്കൊപ്പം ആരും ജോലി ചെയ്യരുത്'; ഹൃത്വിക്കിനെതിരേ കങ്കണ

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡില്‍ മീ റ്റൂ മൂവ്‌മെന്റ് കൂടുതല്‍ ശക്തമാവുകയാണ്. ഓരോ ദിവസവും തുറന്നു പറച്ചിലുമായി നിരവധി സ്ത്രീകളാണ് രംഗത്തെത്തുന്നത്. ക്വീന്‍ സംവിധായകന്‍ വികാസ് ബാലിനെതിരേ നടി കങ്കണ റണാവത്ത് രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ നടന്‍ ഹൃത്വിക് റോഷനെതിരേ ആരോപണമുന്നയിച്ചിരിക്കുകയാണ് കങ്കണ. ഹൃത്വിക്കിനൊപ്പം ആരും ജോലി ചെയ്യരുത് എന്നാണ് കങ്കണയുടെ മുന്നറിയിപ്പ്. വീണ്ടുമൊരു കങ്കണ- ഹൃത്വിക് യുദ്ധത്തിനാണ് ഇത് കളമൊരുക്കുന്നത്. 

'വികാസ് ബാല്‍ വിവാദത്തില്‍ സിനിമാമേഖലയെടുത്തിരിക്കുന്ന നിലപാട് അഭിനന്ദനം അര്‍ഹിക്കുന്നു. തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. ഹൃത്വികിനെയും ഉദ്ദേശിച്ചാണ് ഞാന്‍ ഇത് പറയുന്നത്. അയാള്‍ക്കൊപ്പവും ആരും ജോലി ചെയ്യരുത്'കങ്കണ പറഞ്ഞു.

വികാസ് ബാലിന് എതിരേ ലൈംഗിക ആരോപണങ്ങള്‍ വന്നതിന് പിന്നാലെ അയാളുടെ സിനിമയില്‍ അഭിനയിക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ഹൃത്വിക് രംഗത്തെത്തിയിരുന്നു. കങ്കണയെ കൂടാതെ ഒരു സ്ത്രീ കൂടി വികാസിന് എതിരേ രംഗത്തെത്തിയിരുന്നു. 2015 ല്‍ ഗോവയില്‍ വെച്ച് തന്നെ വികാസ് പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം. അതിന് പിന്നാലെയാണ് അയാളില്‍ നിന്നുണ്ടായ മോശം പെരുമാറ്റത്തെക്കുറിച്ച് കങ്കണ തുറന്നു പറഞ്ഞത്. ഹൃത്വിക്കിന്റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രത്തിന്റെ സംവിധായകനാണ് വികാസ്. 

കങ്കണയും ഹൃത്വിക്കും തമ്മില്‍ ഇതിന് മുന്‍പും ഏറ്റുമുട്ടിയിട്ടുണ്ട്. പൊതുവേദികളില്‍ വെച്ചുവരെ ഇരുവരും പരസ്പരം കൊമ്പുകോര്‍ത്തു. തന്റെ ഇമെയില്‍ സന്ദേശങ്ങളും സ്വകാര്യ ചിത്രങ്ങളും ചോര്‍ത്തിയെന്ന് ഹൃത്വിക്കിനെതിരേ പൊലീസില്‍ പരാതി നല്‍കുക പോലും താരം ചെയ്തു. ഒരുപാടു നാള്‍ നീണ്ടുനിന്ന ഈ യുദ്ധം പിന്നീട് കെട്ടടങ്ങി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍