ചലച്ചിത്രം

ചന്ദ്രബാബു നായിഡുവിനെ 'കണ്ടെത്തിയ'  ആള്‍ക്ക് ഒരു ലക്ഷം പാരിതോഷികം നല്‍കി രാംഗോപാല്‍ വര്‍മ

സമകാലിക മലയാളം ഡെസ്ക്

രേ പോലെ ഏഴ് പേരുണ്ടെന്ന് പറയുന്നത് ഏറെ ശരിയാണ്. ആന്ധപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ തനി പകര്‍പ്പായ ഒരു ചായക്കടക്കാരനെ തേടി നടക്കുകയായിരുന്നു പ്രശസ്ത സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. അയാളെ കണ്ടെത്തുന്നയാള്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികവും സംവിധായകന്‍ പ്രഖ്യാപിച്ചിരുന്നു. 

ഒരു സാധാരണ ചായക്കടയില്‍ ആഹാരം വിളമ്പിക്കൊടുന്ന ആളുടെ വീഡിയോ ഷെയര്‍ ചെയ്താണ് രാം ഗോപാല്‍ വര്‍മ്മ ഇക്കാര്യം അറിയിച്ചത്. ചന്ദ്രബാബു നായിഡുവിന്റെ തനി സ്വരൂപമായിരുന്നു അയാള്‍ക്ക്. ഇയാളെ കണ്ടുപിടിക്കാന്‍ സഹായിക്കണമെന്നും കണ്ടുപിടിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു.

രാം ഗോപാല്‍ ഇത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ആളെ കണ്ടുപിടിച്ചു. അങ്ങനെയാണ് മന്ത്രിയോട് രൂപസാദൃശ്യമുള്ള ഇദ്ദേഹം ആരാണെന്ന് വ്യക്തമായത്. ടെലിവിഷന്‍ ജോലിക്കാരനായ രോഹിത് മുട്ട്യാല ആയിരുന്നു അദ്ദേഹത്തെ കണ്ടെത്തിയത്. രോഹിത് ഫേസ്ബുക്കിലൂടെ നന്ദി പറയാനും അദ്ദേഹം മറന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി