ചലച്ചിത്രം

ജ​ഗദീഷ് പറഞ്ഞതോ, സിദ്ദിഖ് പറഞ്ഞതോ... ഇതിൽ ഏതാണ് നിലപാട്; ചോദ്യവുമായി പാർവതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഡബ്ല്യുസിസിയുടെ പ്രസ്താവനക്കെതിരേ ആദ്യം പത്രക്കുറിപ്പിറക്കിയും പിന്നീട് പത്രസമ്മേളനം നടത്തിയും വിശ​ദീകരണം നൽകിയ അമ്മയുടെ നടപടി ആശയക്കുഴപ്പം തീർക്കുന്നതായി നടി പാർവതി. അമ്മയുടെ വക്താവ് എന്ന നിലയിൽ ജ​ഗദീഷ് രാവിലെ പത്രക്കുറിപ്പ് ഇറക്കിയിരുന്നു. പിന്നാലെയാണ് സിദ്ദിഖ് വാർത്തസമ്മേളനം നടത്തിയത്. 

ജഗദീഷ് പറഞ്ഞതാണോ സിദ്ദിഖ് പറഞ്ഞതാണോ 'അമ്മ'യുടെ നിലപാട് എന്ന് സംഘടന തന്നെ വ്യക്തമാക്കണമെന്ന് പാർവതി പറഞ്ഞു. ഡബ്ല്യുസിസിക്ക് മറുപടി നല്‍കിയ പത്രക്കുറിപ്പ് സംബന്ധിച്ച് സിദ്ദിഖിന്റെ വാദം ജഗദീഷ് തള്ളിയതിനു പിന്നാലെയാണ് പാര്‍വ്വതിയുടെ വിമര്‍ശനം. അമ്മയ്ക്ക് കൃത്യസമയത്ത് മറുപടി നല്‍കുമെന്നും ഡബ്ല്യുസിസി അംഗമായ പാർവതി വ്യക്കമാക്കി. 

ജഗദീഷ് അമ്മയുടെ ഖജാൻജി മാത്രമാണ്. അദ്ദേഹം സംഘടനയുടെ വക്താവല്ല. അമ്മയുടെ നിലപാട് താൻ പറഞ്ഞതാണെന്നും മോഹൻലാലിനോടും ഇടവേള ബാബുവിനോടുമെല്ലാം ആലോചിച്ചാണ് ഇപ്പോഴത്തെ വാര്‍ത്താ സമ്മേളനമെന്നായിരുന്നു സിദ്ദിഖിന്‍റെ പരാമര്‍ശം.

എന്നാല്‍, അമ്മ പ്രസിഡന്റ് മോഹൻലാലിനോട് ചർച്ച ചെയ്താണ് വാർത്ത കുറിപ്പ് ഇറക്കിയതെന്നും സിദ്ദിഖ് അടക്കമുള്ള ഭാരവാഹികൾക്കും ഇത് അയച്ചു കൊടുത്തിരുന്നുവെന്നുമായിരുന്നു ജഗദീഷിന്‍റെ മറുപടി. താൻ അമ്മ വക്താവ് തന്നെയാണെന്നും ജഗദീഷ് പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ