ചലച്ചിത്രം

ഷൂട്ടിംഗ് സൈറ്റുകളില്‍ പരാതി പരിഹാര സെല്‍ വേണം, 'അമ്മ'യെയും സര്‍ക്കാരിനെയും എതിര്‍കക്ഷിയാക്കി ഡബ്ല്യുസിസി ഹൈക്കോടതിയിലേക്ക്

സമകാലിക മലയാളം ഡെസ്ക്

 കൊച്ചി: മലയാള സിനിമയില്‍ ആഭ്യന്തര പരാതി സെല്‍ വേണമെന്ന് ആവശ്യപ്പെട്ട് വിമന്‍ ഇന്‍ സിനിമാ കളക്ടീവ് ഹൈക്കോടതിയെ സമീപിക്കും. റിമ കല്ലിങ്കലും പദ്മപ്രിയയുമാണ് ഷൂട്ടിംങ് സൈറ്റുകളില്‍ പരാതി പരിഹാര സെല്ലുകള്‍ വേണമെന്ന ആവശ്യമുന്നയിച്ച് കോടതിയെ സമീപിക്കുന്നത്. അഭിനേതാക്കളുടെ സംഘടനയായ അമ്മയെയും സര്‍ക്കാരിനെയും എതിര്‍രക്ഷികളാക്കിയാണ് ഹര്‍ജി. ഹര്‍ജി നാളെ കോടതി പരിഗണിക്കും
ഡബ്ല്യുസിസി കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഷൂട്ടിംങ് സൈറ്റില്‍ വച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളറില്‍ നിന്നും തനിക്ക് ദുരനുഭവം ഉണ്ടായെന്ന് നടി അര്‍ച്ചനാ പദ്മിനി വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ചലച്ചിത്രമേഖലയില്‍ നിന്ന് ചൂഷണം നേരിടേണ്ടി വരുന്നുവെന്ന് മറ്റുള്ള സ്ത്രീകളും തുറന്ന് പറച്ചില്‍ നടത്തിയിരുന്നു.

 തന്റെ ചിത്രങ്ങളുടെ ഷൂട്ടിംങ് ലൊക്കേഷനില്‍ ഇന്റേണല്‍ കംപ്ലെയിന്റ് കമ്മിറ്റി പ്രവര്‍ത്തിക്കുമെന്ന് സംവിധായകന്‍ ആഷിഖ് അബു വ്യക്തമാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു