ചലച്ചിത്രം

മലയാളി സംവിധായകനെതിരെ മീ ടു വെളിപ്പെടുത്തലുമായി യുവനടി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : മലയാള സിനിമയെ പിടിച്ചുകുലുക്കിയ മീ ടു വെളിപ്പെടുത്തല്‍ വീണ്ടും. ഇത്തവണ മലയാളി സംവിധായകന്‍ രാജേഷ് ടച്ച്‌റിവറിനെതിരെ ആരോപണവുമായി നടി രേവതി സമ്പത്താണ് രംഗത്തുവന്നിരിക്കുന്നത്. തെലുങ്ക്, ഒഡിയ ഭാഷകളിലായി രാജേഷ് സംവിധാനം ചെയ്ത സിനിമയില്‍ അഭിനയിച്ച തനിക്കു മാനസികപീഡനവും ലൈംഗികച്ചുവയുള്ള സംസാരവും അവഹേളനവും ലിംഗവിവേചനവും ബ്ലാക്‌മെയിലിങ്ങും നേരിടേണ്ടി വന്നെന്ന് രേവതി ആരോപിച്ചു.

എന്റെ ആദ്യ സിനിമയാണിത്. ഷൂട്ടിങ്ങിനിടെ സംവിധായകന്‍ ലൈംഗികച്ചുവയോടെ സംസാരിച്ചിട്ടുണ്ട്. പുലര്‍ച്ചെ 2.30 വരെ അദ്ദേഹത്തില്‍നിന്ന് മിസ്ഡ് കോളും മോശം സന്ദേശങ്ങളും ഫോണില്‍ ലഭിച്ചിരുന്നു. പ്രതികരിച്ചപ്പോള്‍ ഞാന്‍ തെറ്റുകാരിയായി ചിത്രീകരിക്കപ്പെട്ടു. ഇനി ഒരു സിനിമയില്‍ അഭിനയിക്കാനാവില്ലെന്നുള്ള  ഭീഷണിയുമുണ്ടായി രേവതി സമ്പത്ത് ആരോപിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍