ചലച്ചിത്രം

സ്ത്രീകള്‍ കിടപ്പറ പങ്കിടാന്‍ തയ്യാറാകുന്നതുകൊണ്ടാണ് കാസ്റ്റിങ് കൗച്ച് ഉണ്ടാകുന്നത്, അതിന് പുരുഷന്‍മാരെ മാത്രം പഴിപറയാന് കഴിയില്ല: ആന്‍ഡ്രിയ 

സമകാലിക മലയാളം ഡെസ്ക്

കാസ്റ്റിങ് കൗച്ചിന് പുരുഷന്‍മാരെ മാത്രം പഴിപറയാന് കഴിയില്ലെന്നും അത് പുരുഷന്‍മാരുടെ മാത്രം പിഴവല്ലെന്നും നടി ആന്‍ഡ്രിയ ജെറമിയ.  
താന്‍ ഒരിക്കലും കാസ്റ്റിങ് കൗച്ചിന് ഇരയായിട്ടില്ലെന്നും ഒരിക്കല്‍ പോലും കാസ്റ്റിങ് കൗച്ച് മൂലമുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കേണ്ടിവരാത്ത ഒരുപാട് അഭിനേതാക്കളെ തനിക്കറിയാമെന്നും നടി പറഞ്ഞു. തൊഴില്‍ ലഭിക്കാനായി സ്ത്രീകള്‍ കിടപ്പറ പങ്കിടാന്‍ തയ്യാറാകുന്നില്ലെങ്കില്‍ അവര്‍ അത് ചോദിക്കുകയുമില്ലെന്നാണ് ആന്‍ഡ്രിയയുടെ വാക്കുകള്‍. 

'എനിക്ക് കാസ്റ്റിങ് കൗച്ച് അനുഭവം ഉണ്ടായിട്ടില്ല. നിങ്ങള്‍ മറ്റുള്ളവര്‍ക്ക് നല്‍കുന്ന പ്രതിച്ഛായയെക്കൂടി ആശ്രയിച്ചു സംഭവിക്കുന്ന കാര്യമാണിത്. എന്നെക്കാണുന്ന ഒരാള്‍ക്ക് മനസ്സിലാകും ഞാനത്ര നിസ്സാരക്കാരിയല്ലെന്ന്. കാസ്റ്റിങ് കൗച്ച് ആണിന്റെ മാത്രം പ്രശ്‌നമല്ല, നാം എപ്പോഴും ഒരു വിഭാഗത്തെ മാത്രമാണ് കുറ്റപ്പെടുത്തുന്നത്. തൊഴില്‍ ലഭിക്കാനായി സ്ത്രീകള്‍ കിടപ്പറ പങ്കിടാന്‍ തയ്യാറാകുന്നില്ലെങ്കില്‍ അവര്‍ അത് ചോദിക്കുകയുമില്ല', ഒരു അഭിമുഖത്തില്‍ ആന്‍ഡ്രിയ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍