ചലച്ചിത്രം

'ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ ശബരിമല തമിഴ്‌നാടിനോ കര്‍ണാടകയ്‌ക്കോ വിട്ടുനല്‍കണം'

സമകാലിക മലയാളം ഡെസ്ക്

ബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ തുറന്നടിച്ച് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. സ്ത്രീ പ്രവേശനവിഷയത്തില്‍ സംസ്ഥാനത്താകമാനം വാദപ്രതിവാദങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് സന്തോഷ് പണ്ഡിറ്റിന്റെ വ്യത്യസ്തമായ പ്രസ്താവന. 

ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ ശബരിമല തമിഴ്‌നാടിനോ കര്‍ണാടകയ്‌ക്കോ വിട്ടുനല്‍കണമെന്നാണ് പണ്ഡിറ്റ് പറയുന്നത്. ശബരിമല വിഷയത്തെ സംബന്ധിച്ച് സന്തോഷ് പണ്ഡിറ്റ് തന്റെ വെബ് സൈറ്റിലൂടെയാണ് നിലപാട് വ്യക്തമാക്കിയത്. ആചാരങ്ങള്‍ സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ശബരിമല കുറച്ചു ദിവസത്തേക്ക് അടച്ചിടുകയാണ് വേണ്ടതെന്നും നടന്‍ പറയുന്നു.  

'എല്ലാ മാധ്യമ പ്രവര്‍ത്തകരും തല്‍സമയ വാര്‍ത്തകള്‍ക്കായി ശബരിമലയില്‍ മത്സരിക്കുകയാണ്. ഭൂരിഭാഗം മാധ്യമങ്ങളും വിശ്വാസികള്‍ക്കെതിരാണ്. ദേവസ്വം ബോര്‍ഡ് ശബരിമല ഭരണത്തില്‍നിന്നു പിന്‍മാറുകയാണെങ്കില്‍ പ്രശ്‌നങ്ങക്ക് അറുതിവരും'- സന്തോഷ് വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര