ചലച്ചിത്രം

'ഇത് നമുക്ക് സ്ത്രീകള്‍ക്ക് കഴിയില്ല എന്നത് എനിക്ക് മാത്രമല്ല എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്; ഈ വാശി കാണുമ്പോള്‍ വേദന തോന്നുന്നു'

സമകാലിക മലയാളം ഡെസ്ക്

കേരളത്തില്‍ ശബരിമല വിഷയം ആളിക്കത്തുകയാണ്. സുപ്രീംകോടതിയുടെ സ്ത്രീപ്രവേശന വിധി വന്നതിന് ശേഷം സ്ത്രീകള്‍ സന്നിധാനത്തേക്ക് കയറാന്‍ ശ്രമിച്ചെങ്കിലും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അവരെ തടഞ്ഞു. നിലയ്ക്കലിലേക്ക് പ്രവേശിക്കുന്ന വനിതാ റിപ്പോര്‍ട്ടര്‍മാരെ ആക്രമിക്കുന്ന സാഹചര്യമാണ്. അതിനിടെ ശബരിമല വിഷയത്തില്‍ പ്രതികരണവുമായി നടി ദേവി അജിത്ത് രംഗത്തെത്തിയിരിക്കുകയാണ്.

ശബരിമലയില്‍ പോകുവാനായി വാശി പിടിക്കുന്ന സ്ത്രീകളെക്കുറിച്ച് ഓര്‍ത്ത് വേദന തോന്നുവെന്നും ഈ വാശി മറ്റ് പല നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിക്കൂ എന്നും ദേവി അജിത്ത് പറയുന്നു. എല്ലാ ദൈവങ്ങളും ഒന്നാണെന്നും എവിടെ നിന്ന് വിളിച്ചാലും അയ്യപ്പന്‍ വിളികേള്‍ക്കുമെന്നും നടി പറയുന്നു.

'ഇത് നമുക്ക് സ്ത്രീകള്‍ക്ക് കഴിയില്ല എന്നത് എനിക്ക് മാത്രമല്ല എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അങ്ങനെ പോകാന്‍ കഴിയാത്ത സ്ഥലത്ത് എന്തിനാണ് ഇത്രയും വാശികാണിച്ച് പോണം എന്നുപറയുന്നത്. നിങ്ങള്‍ എന്നോട് ദേഷ്യപ്പെടുമായിരിക്കും, എനിക്ക് അതിനോട് യോജിക്കാന്‍ കഴിയില്ല. അതില്‍ വേദനയുണ്ട്'- ദേവി വ്യക്തമാക്കി. ഫേസ്ബുക്ക് ലൈവിലൂടെയാണ് ദേവി തന്റെ അഭിപ്രായവും ആശങ്കകളും പങ്കുവെച്ചത്.

ദേവി അജിത്തിന്റെ ഫേസ്ബുക്ക് ലൈവ് ചുവടെ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ