ചലച്ചിത്രം

'അയാള്‍ എന്റെ തലയ്ക്ക് പിടിച്ചു, വസ്ത്രം അഴിക്കാന്‍ തുടങ്ങി'; നിര്‍മാതാവിനെതിരേ പ്രത്യുഷ ബാനര്‍ജിയുടെ കാമുകന്‍ രംഗത്ത്

സമകാലിക മലയാളം ഡെസ്ക്

മീടൂ വെളിപ്പെടുത്തലുമായി ഒരു നടന്‍ കൂടി രംഗത്ത്. അന്തരിച്ച നടി പ്രത്യുഷ ബാനര്‍ജിയുടെ കാമുകന്‍ രാഹുല്‍ രാജ് സിങ്ങാണ് തനിക്ക് നേരെയുണ്ടായ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞത്. തിരക്കഥാകൃത്തും നിര്‍മാകാവുമായ മുഷ്‌കാഖ് ഷേയ്ഖിന് എതിരേയാണ് രാഹുല്‍ ആരോപണം ഉന്നയിച്ചത്. കരിയറിന്റെ തുടക്കത്തിലുണ്ടായ ചൂഷണങ്ങളെക്കുറിച്ച് മിഡ് ഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രാഹുല്‍ തുറന്നു പറഞ്ഞത്. 

2014 ലെ ഗ്രാസിം മിസ്റ്റര്‍ ഇന്ത്യയായിരുന്നു രാഹുല്‍. ആ സമയത്ത് 19 വയസായിരുന്നു പ്രായം. അതിന്  വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മുഷ്താഖ് ഷേയ്ഖിനെ രാഹുല്‍ പരിചയപ്പെടുന്നത്. ബോളിവുഡിലെ നിരവധി പ്രേമുഖരുമായി മുഷ്താഖിന് പരിചയമുണ്ടായിരുന്നതിനാല്‍ അയാളിലൂടെ തനിക്ക് മികച്ച അവസരം ലഭിക്കും എന്ന പ്രതിക്ഷയിലായിരുന്നു രാഹുല്‍. 

ഒരു ദിവസം രാത്രി 11 മണിക്ക് അയാള്‍ വിളിച്ചു. വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഒരു റൂമും ബെഡും നിറയെ പോസ്റ്ററുകളുമായിരുന്നു അവിടെ. അയാള്‍ എന്നോട് പറഞ്ഞു. നിന്നോട് ഞാനൊരു കാര്യം ചെയ്യാന്‍ പോവുകയാണ്, അത് നിനക്ക് ആസ്വദിക്കാനാവും. അത് വ്യത്യസ്തമായിരിക്കും പക്ഷേ നിനക്ക് ഇഷ്ടപ്പെടും. എനിക്ക് ഭയമായി ഞാന്‍ അയാളോട് പറഞ്ഞു- എനിക്ക് നിങ്ങളുടെ കുടുംബത്തെ അറിയാം, ഞാന്‍ നിങ്ങളുടെ തെരഞ്ഞെടുപ്പിന് എതിരല്ല. പക്ഷേ ഞാന്‍ നിങ്ങളുടെ സുഹൃത്താണ്. എല്ലാ ബന്ധങ്ങളും സെക്‌സല്ല. അടുത്ത തവണ നീ റെഡിയാവും എന്നു പറഞ്ഞാണ് അന്ന് അയാള്‍ എന്നെ മടക്കിയത്. 

അതിന് ശേഷം ടെലിവിഷനിലെ നിരവധി അവസരങ്ങള്‍ നഷ്ടമായി. പല പ്രൊജക്ര്റ്റില്‍ നിന്നും മുഷ്താഖിന്റെ സ്വാധീനത്തില്‍ ഞാന്‍ ഒഴിവാക്കപ്പെട്ടു. പിന്നീട് എനിക്ക് അംബര്‍ധാര എന്ന സീരിയലില്‍ മികച്ചൊരു വേഷം ലഭിച്ചു. എന്നാല്‍, ഒരു ദിവസം മുഷ്താഖ് വിളിച്ചു പറഞ്ഞു, ആ റോള്‍ എനിക്ക് ലഭിച്ചത് അയാള്‍ കാരണമാണെന്ന്. ഇതോടെ എന്റെ ആത്മവിശ്വാസം നശിച്ചു. പിന്നീട് മാതാ കി ചൗകിയില്‍ അവസരം ലഭിച്ചു. അപ്പോള്‍ അയാള്‍ വീണ്ടും ഓഫറുമായി വന്നു. എന്നാല്‍, ഞാന്‍ അത് നിരസിച്ചു. ടെലിവിഷന്‍ ഉപേക്ഷിച്ച് പോന്നതിന് കാരണം മുഷ്താഖാണെന്നാണ് രാഹുല്‍ പറയുന്നത്. 

ഒരു തവണ ഇയാള്‍ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. 'ഗണേഷ് ലീല എന്ന ഷോയ്ക്ക് ഇടയില്‍ അയാളുടെ കണ്ണില്‍ ഞാന്‍ വീണ്ടും പെട്ടു. അയാള്‍ എന്നെ ഡ്രൈവിന് ക്ഷണിച്ചു. ആരെ മില്‍ക് കോളനിയിലൂടെ വണ്ടി ഓടിക്കുന്നതിനിടെ പെട്ടെന്ന് എന്റെ തല പിടിച്ച് അയാള്‍ക്ക് നേരെ ചേര്‍ത്തു. എന്റെ വസ്ത്രം ഊരാന്‍ തുടങ്ങി. ഞാന്‍ വളരെ അധികം ദേഷ്യം വന്നു. കാര്‍ നിര്‍ത്തി കാട്ടിന് നടുക്ക് ഇറക്കിവിടുമെന്ന് ഭീഷണിപ്പെടുത്തി.' രാഹുല്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍