ചലച്ചിത്രം

മോഹന്‍ലാലിനെ ചെളിവാരിയെറിഞ്ഞ് നേട്ടത്തിന് ശ്രമിക്കുന്നു, സിനിമകളില്‍ അഭിനയിക്കുക മാത്രമല്ല അവരുടെ ലക്ഷ്യം; ഡബ്ലിയുസിസിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ബാബുരാജ്

സമകാലിക മലയാളം ഡെസ്ക്

സിനിമയിലെ നടിമാരുടെ കൂട്ടായ്മയായ ഡബ്ലിയുസിസിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് നടനും അമ്മ നിര്‍വാഹക സമിതി അംഗവുമായ ബാബുരാജ്. മോഹന്‍ലാലിനെ ചെളിവാരിയെറിഞ്ഞ് ഡബ്ലിയുസിസി നേട്ടത്തിനു ശ്രമിക്കുകയാണെന്ന് ബാബുരാജ് കുറ്റപ്പെടുത്തി.രാജ്യാന്തരതലത്തില്‍ സംഘടനയുടെ കീര്‍ത്തി വളര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്ക് ഗൂഢ അജണ്ടയുണ്ട്. സിനിമകളില്‍ അഭിനയിക്കുക മാത്രമല്ല അവരുടെ ലക്ഷ്യം. ഡബ്ലിയുസിസിയെ പിന്തുണയ്ക്കുന്ന ഒരാള്‍പോലും ഇപ്പോള്‍ അമ്മയിലില്ലെന്നും മനോരമയുടെ നേരേ ചൊവ്വേയില്‍ ബാബുരാജ് പറഞ്ഞു. 

ആക്രമിക്കപ്പെട്ട നടിയെ ഡബ്ലിയുസിസി സംഘടനയുടെ വളര്‍ച്ചയ്ക്കുവേണ്ടി ഇരയാക്കുകയാണെന്നും ബാബുരാജ് കുറ്റപ്പെടുത്തി. ഇരയ്ക്കുവേണ്ടി സംഘടന ഇതുവരെ ഒന്നുംചെയ്തിട്ടില്ല. അവരെ രക്തസാക്ഷിയായി ഒപ്പം നിര്‍ത്തിയാണ് ഡബ്ലിയുസിസി പ്രവര്‍ത്തിക്കുന്നതെന്നും ബാബുരാജ് ആരോപിച്ചു.

നടിയെ ആക്രമിച്ച കേസില്‍ ആരോപണവിധേയനായ നടന്‍ ദിലീപിനോട് രാജി ചോദിച്ചുവാങ്ങുകയായിരുന്നു എന്ന് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഡബ്ലിയുസിസിയുടെ ആവശ്യപ്രകാരം ദിലീപിനോട് സംസാരിച്ച് താരസംഘടന ആവശ്യപ്പെടുക ആയിരുന്നുവെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. ഇതിന് പിന്നാലെ ഡബ്ലിയുസിസിക്കെതിരെ കടുത്ത വിമര്‍ശനവുമായി അമ്മ ഭാരവാഹികള്‍ രംഗത്തുവന്നിരുന്നു. 

അമ്മയിലിരുന്ന് കൊണ്ട് ചോരയൂറ്റി കുടിച്ച് വളരാനാണ് ഡബ്ലിയുസിസി ശ്രമിക്കുന്നതെന്നായിരുന്നു ബാബുരാജിന്റെ വാക്കുകള്‍. സംഘടനയെ താറടിക്കാനാണ് ഡബ്ലിയുസിസി അംഗങ്ങളായ നടിമാര്‍ പലപ്പോഴും ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി