ചലച്ചിത്രം

'ദിലീപ് ചിത്രത്തില്‍ ഐറ്റം ഡാന്‍സ് കളിക്കാം, എന്നിട്ടാണ് അദ്ദേഹത്തെ കുറ്റം പറയുന്നത്'; റായ് ലക്ഷ്മിക്കെതിരേ ദിലീപ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍

സമകാലിക മലയാളം ഡെസ്ക്

ദിലീപിന് പെണ്‍കുഞ്ഞ് ജനിച്ചതിന് ആശംസ അറിയിച്ച് വനിത മാധ്യമ പ്രവര്‍ത്തക സോഷ്യല്‍ മീഡിയ പോസ്റ്റിനെ വിമര്‍ശിച്ച് നടിമാര്‍ രംഗത്ത് വന്നത് വലിയ വാര്‍ത്തയായിരുന്നു. തപ്‌സി പാനു, റായ് ലക്ഷ്മി തുടങ്ങിയ പ്രമുഖ നടിമാരാണ് ദിലീപിനെ രൂക്ഷമായി വിമര്‍ശിച്ചത്. എന്നാല്‍ ഇപ്പോള്‍ ദിലീപിനെ വിമര്‍ശിച്ചതില്‍ പ്രകോപിതരായി റായ് ലക്ഷ്മിക്കെതിരേ ആരോപണം ഉന്നയിച്ചിരിക്കുകയാണ് താരത്തിന്റെ പുതിയ ചിത്രത്തിലെ അണിയറ പ്രവര്‍ത്തകര്‍. 

ദിലീപിന്റെ ചിത്രത്തില്‍ ഐറ്റം ഡാന്‍സ് കളിക്കാന്‍ തയാറായ നടിയാണ് ഇപ്പോള്‍ അദ്ദേഹത്തെ വിമര്‍ശിക്കുന്നത് എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ഇത് നടിയുടെ ഇരട്ടത്താപ്പാണെന്നും അവര്‍ ആരോപിച്ചു. ദിലീപിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന ചിത്രത്തില്‍ ഐറ്റം ഡാന്‍സ് ചെയ്യാനാണ് റായ് ലക്ഷ്മിയെ പരിഗണിച്ചിരുന്നത്. എന്നാല്‍ താരം ആവശ്യപ്പെട്ട് പ്രതിഫലം കൂടുതലായതിനാല്‍ വേണ്ടെന്നു വെക്കുകയായിരുന്നു എന്നാണ് അണിയറപ്രവര്‍ത്തകരുടെ വാദം. 

മൂന്ന് ദിവസത്തെ ഷൂട്ടിന് പത്ത് ലക്ഷം രൂപയാണ് നടി ആവശ്യപ്പെട്ടത്. ഇത്ര ഉയര്‍ന്ന പ്രതിഫലം നല്‍കാന്‍ അണിയറ പ്രവര്‍ത്തകര്‍ തയാറായില്ല. നടി തന്റെ നിലപാടില്‍ ഉറച്ചു നിന്നു. ഓഫറിനു വേണ്ടി റായി ലക്ഷ്മി നിരന്തരം അണിയറപ്രവര്‍ത്തകരെ വിളിച്ചുകൊണ്ടിരുന്നുവെന്നും ഇവര്‍ പറയുന്നു. മലയാളത്തിലെ നായികമാര്‍ക്കുപോലും ഇത്രയധികം പ്രതിഫലം കൊടുക്കാത്ത സാഹചര്യത്തില്‍ ഇവര്‍ റായി ലക്ഷ്മിയെ ഒഴിവാക്കുകയായിരുന്നു. തുടര്‍ന്ന് നേഹ അയ്യരെയാണ് പകരം പരിഗണിച്ചത്. 

ആശംസ നേര്‍ന്ന വനിത മാധ്യമപ്രവര്‍ത്തകയെ വിമര്‍ശിച്ച് തെലുങ്ക് നടി ലക്ഷ്മി മഞ്ജു പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്തുണയുമായാണ് റായ് ലക്ഷ്മി പോസ്റ്റിട്ടത്. ദിലീപിന് ആശംസകള്‍ നേര്‍ന്നതോടെ എന്തുതരം സ്ത്രീയാണ് അവരെന്ന് മനസിലാക്കാനായി എന്നായിരുന്നു നടി കുറിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍