ചലച്ചിത്രം

അതൊരു തിമിംഗലത്തിന്റെ കരച്ചിലായിരുന്നു; 'കാതലേ'യിലെ 'ഓരിയിടലിനെ' കുറിച്ച് സംഗീത സംവിധായകന്‍ പറയുന്നു

സമകാലിക മലയാളം ഡെസ്ക്

വിജയ് സേതുപതി- തൃഷ കൂട്ടുകെട്ടിലെ ഹിറ്റ്‌ ചിത്രം 96ലെ കാതലേ കാതലേ എന്ന ഗാനം ലക്ഷങ്ങള്‍ ഏറ്റുപാടിക്കൊണ്ടിരിക്കുകയാണ്. ഈ ഗാനം കേട്ട ഓരോ ആള്‍ക്കും ഒരു സംശയമുണ്ടാകും, ഗാനത്തിലുള്ള മൃഗത്തിന്റെ ഓരിയിടല്‍ പോലുള്ള ശബ്ദം എന്തായിരുന്നുവെന്ന്. അതൊരു തിമിംഗലത്തിന്റെ കരച്ചിലായിരുന്നു!അതേ, അങ്ങനെയൊരു ശബ്ദം ഗാനത്തില്‍ ഉള്‍പ്പെടുത്തിയതിനെ കുറിച്ച് സംഗീത സംവിധായകന്‍ ഗോവിന്ദ് വസന്ത പറയുന്നത് ഇങ്ങനെ: 


ഓരിയിടല്‍ ശബ്ദം തിമിംഗലത്തിന്റെ കരച്ചിലാണ്. സമുദ്രത്തിലെ ഭീമാകാരനായ തിമിംഗലത്തിന് ഒരാകാശപ്പറവയോടുള്ള പ്രണയം. ചൂളം വിളി പോലെ തോന്നിക്കുന്ന ഒരു പ്രത്യേക ശബ്ദത്തോടെയാണ് ഗാനം തുടങ്ങുന്നത്. വയലിനോടൊപ്പം ഈ ശബ്ദവും ഇഴചേര്‍ന്നപ്പോള്‍ പ്രേക്ഷകര്‍ക്കും പുതുമയായി. സിനിമയുടെ പ്രമേയം പോലെ ഒരിക്കലും ഒരുമിക്കാന്‍ സാധിക്കാത്തവരാണ് ആകാശപ്പറവയും തിമിംഗലവും. ഈ സമാനതയാണ് ഇങ്ങനെയൊരു പരീക്ഷണത്തിനു പ്രചോദനമായത്- ഗോവിന്ദ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി