ചലച്ചിത്രം

മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ ടീമിന്റെ കുഞ്ഞാലി മരയ്ക്കാര്‍; ചിത്രീകരണം ഡിസംബറില്‍ തുടങ്ങും

സമകാലിക മലയാളം ഡെസ്ക്

മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രങ്ങളെക്കുറിച്ച് ആരാധകര്‍ക്കെന്നും വലിയ പ്രതീക്ഷയാണ്. പോയ കാലങ്ങളില്‍ ഇവരിരുവരും ചേര്‍ന്ന് മലയാള സിനിമക്ക് സമ്മാനിച്ച ചിത്രങ്ങളെല്ലാം മികച്ചതായിരുന്നു. അതുകൊണ്ടാണ് ആരാധകര്‍ വീണ്ടും വീണ്ടും ഈ കോംബിനേഷന്‍ ആഗ്രഹിക്കുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ഇരുവരും വീണ്ടും ഒരു ഹിറ്റിന് വേണ്ടി ഒന്നിക്കുകയാണ്.

കുഞ്ഞാലി മരയ്ക്കാറുടെ കഥ പറയുന്ന 'മരക്കാര്‍: ദ ലയണ്‍ ഓഫ് അറേബ്യന്‍ സീ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബര്‍ ഒന്നിന് ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ ആരംഭിക്കുകയാണ്. സിനിമയ്ക്ക് വേണ്ടിയുള്ള മറ്റ് എല്ലാ സജ്ജീകരണങ്ങളും തയാറായിക്കഴിഞ്ഞു എന്നാണ് പ്രിയദര്‍ശന്‍ അറിയിച്ചത്.

സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിക്കുന്നത് രാമോജി ഫിലിം സിറ്റിയിലായിരിക്കും. ബാക്കിയുള്ള രംഗങ്ങള്‍ ഊട്ടിയിലും ചെന്നൈയിലുമായായിരിക്കും ചിത്രീകരിക്കുക. ചിത്രത്തിന് വേണ്ടി പ്രത്യേക രീതിയിലുള്ള വസ്ത്രങ്ങളും അലങ്കാരവസ്തുക്കളുമാണ് ഉപയോഗിക്കുന്നത്. ഇതിന്റെ സംഗീതം വരെ ഏറെ പ്രത്യേകതയുള്ളതായിരിക്കുമെന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്. 

മാത്രമല്ല, ഈ ചിത്രത്തിന് കൂടുതല്‍ ശ്രദ്ധ ലഭിക്കാനായി സംവിധായകന്‍ 2020 വരെ വേറെ ചിത്രങ്ങളെക്കുറിച്ച് ആലോചിക്കുന്നു പോലും ഇല്ലെന്നാണ് പറയുന്നത്. മരയ്ക്കാറുടെ ഷൂട്ടിങ് 2019 മാര്‍ച്ചില്‍ അവസാനിക്കുമെന്നാണ് പ്രതീക്ഷ. പക്ഷേ ഇത് റിലീസ് ചെയ്യുന്നത് 2020ല്‍ ആയിരിക്കും. ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, സിജെ ജോയ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

പോര്‍ച്ചുഗീസുകാര്‍ക്കെതിരെ കടല്‍യുദ്ധം നയിച്ച ഇതിഹാസ നായകന്‍ കുഞ്ഞാലി മരയ്ക്കാറുടെ കഥ പറയുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ആണ് മരയ്ക്കാറുടെ വേഷത്തില്‍ എത്തുന്നത്. ചിത്രത്തില്‍ മരയ്ക്കാറുടെ കുട്ടിക്കാലം അവതരിപ്പിക്കുന്നത് പ്രണവ് മോഹന്‍ലാല്‍ ആയിരിക്കും. കീര്‍ത്തി സുരേഷും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്. മധുവും മഞ്ജു വാര്യറും ഉള്‍പ്പെടെ സൗത്ത് ഇന്ത്യയിലെ ഒരു വന്‍ താരനിര തന്നെ ഈ പ്രിയദര്‍ശന്‍ ചിത്രത്തില്‍ അണിനിരക്കുമെന്നാണ് വിവരം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി