ചലച്ചിത്രം

'അച്ഛന്‍ വരുമ്പോള്‍ മൈക്കിലൂടെ എന്റെ  കരച്ചിലാണ് കേട്ടത്, അത് കേട്ട് അച്ഛന്‍ തിരിച്ചുപോയി'; തുടക്ക കാലത്തെ അനുഭവം പങ്കുവെച്ച്‌ അനുശ്രീ

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് അനുശ്രീ. അത്ര എളുപ്പമായിരുന്നില്ല അനുശ്രീയുടെ ഈ യാത്ര. സാധാരണ ഒരു ഗ്രാമത്തില്‍ നിന്ന് സിനിമയിലേക്ക് എത്തിയ താരം സ്വന്തം കഴിവുകൊണ്ടാണ് ഇന്നത്തെ നിലയിലേക്ക് ഉയര്‍ന്നത്. എന്നാല്‍ ആദ്യ സമയങ്ങളില്‍ തന്റെ നാട്ടുകാരില്‍ നിന്ന് വളരെ മോശം അനുഭവമാണ് അനുശ്രീക്കുണ്ടായത്. ആദ്യ സിനിമ പുറത്തിറങ്ങിയതിന് പിന്നാലെ തന്നെക്കുറിച്ച് പലകഥകളും നാട്ടില്‍ പരന്നെന്നും അത് കേട്ട് പൊട്ടിക്കരഞ്ഞിട്ടുണ്ടെന്നുമാണ് താരം പറയുന്നത്. 

കുറച്ച് സിനിമകള്‍ ചെയ്ത് പേരെടുത്തതിന് ശേഷമാണ് നാട്ടില്‍ അനുശ്രീയെ അംഗീകരിക്കുന്നത്. അതിന് ശേഷം തന്നെ ആദരിക്കാന്‍ വിളിച്ചുകൂട്ടിയ യോഗത്തില്‍ തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച് തുറന്നു പറയാനും താരം മറന്നില്ല. 

'കുറേ നാള്‍ കഴിഞ്ഞ് എന്നെ ആദരിക്കാന്‍ നാട്ടില്‍ ഒരു അനുമോദന യോഗം നടന്നു. ആ സ്‌റ്റേജില്‍ വച്ച് ഞാന്‍ അത് വരെ അനുഭവിച്ചതെല്ലാം തുറന്ന് പറഞ്ഞു. 'ഇനിയെന്നെ ആരും പൊക്കി വിടേണ്ട അതിനുള്ള സമയം ഉണ്ടായിരുന്നു, ഇത് അഹങ്കാരം കൊണ്ട് പറയുന്നതല്ല, എനിക്ക് എന്ത് ചെയ്യാം എന്ത് പറ്റില്ല എന്നത് സിനിമയിലൂടെ തെളിയിച്ചു കഴിഞ്ഞു. പക്ഷെ വാക്ക് കൊണ്ടോ പ്രവര്‍ത്തി കൊണ്ടോ പിന്തുണ ആഗ്രഹിച്ച സമയം ഉണ്ടായിരുന്നു. അന്ന് എനിക്കത് കിട്ടിയില്ല'. ഇത്രയും പറഞ്ഞു ആ വേദിയില്‍ ഞാന്‍ പൊട്ടിക്കരഞ്ഞു. കേട്ടിരുന്നവരും കരഞ്ഞു. യോഗം നടക്കുന്ന സ്ഥലത്തേക്ക് അച്ഛന്‍ വരുമ്പോള്‍ മൈക്കിലൂടെ എന്റെ  കരച്ചിലാണ് കേട്ടത്. അച്ഛന്‍ അവിടെ കയറാതെ തിരിച്ചു പോയി.' അനുശ്രീ പറഞ്ഞു. 

ആ സമയത്ത് ലാല്‍ ജോസ് സാറിനെ വിളിച്ച് തന്റെ സങ്കടങ്ങള്‍ പറഞ്ഞ് കരയുമായിരുന്നെന്നും കൂട്ടിച്ചേര്‍ത്തു. 'അന്നൊക്കെ അത്താണി എന്ന് പറയാന്‍ ലാല്‍ ജോസ് സാറേ ഉള്ളൂ. വീടിനടുത്ത് ഒരു അലക്കുകല്ലുണ്ട്. അവിടെ പോയി നിന്ന് നാട്ടുകാര്‍ ഇങ്ങനെ പറയുന്നെന്ന് പറഞ്ഞ് കരയും. 'അനുവിന്റെ ഫോണ്‍ വന്നാല്‍ അത് കരയാനായിരിക്കും' എന്ന് സാര്‍ പറയാറുണ്ടായിരുന്നു. 'അനുജത്തിയാണ്, ചേച്ചിയാണ്, കൂട്ടുകാരിയാണ് എന്ന് നീ അറിയാത്ത ആളുകള്‍ പോലും പറയുന്ന ഒരു കാലം വരും അതിനായി കാത്തിരിക്കൂ'...  എന്നാണ് അന്ന് സാര്‍ പറഞ്ഞു തന്നത്. അതിപ്പോള്‍ സത്യമായി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തുടക്കകാലത്തെ അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി